പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ 19ന്
Sunday, December 15, 2019 11:56 PM IST
കൊ​ല്ലം: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ പ​തി​നാ​യി​ര​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് 19ന് ​വൈ​കു​ന്നേ​രം നാ​ലി​ന് എ​ൽ​ഡി​എ​ഫ് ചി​ന്ന​ക്ക​ട​യി​ൽ പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ ന​ട​ത​ത്തും.
ചി​ന്ന​ക്ക​ട എം​എ​ൻ സ്മാ​ര​ക​ത്തി​ൽ പി ​രാ​ജേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന എ​ൽ​ഡി​എ​ഫ് ജി​ല്ലാ​ക​മ്മി​റ്റി​യി​ൽ കെ ​ആ​ർ ച​ന്ദ്ര​മോ​ഹ​ന​ൻ സ​മ​ര​പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.
ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യി​ലെ സു​പ്ര​ധാ​ന​മാ​യ മൗ​ലി​കാ​വ​ക​ശ​ങ്ങ​ളെ ലം​ഘി​ക്കു​ന്ന​താ​ണ് പൗ​ര​ത്വ​ഭേ​ഗ​തി. ഭ​ര​ണ​ഘ​ട​ന​യു​ടെ മൗ​ലി​ക ത​ത്വ​ങ്ങ​ൾ ലം​ഘി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു​ള്ള സു​പ്രീം​കോ​ട​തി​വി​ധി​യു​ടെ ലം​ഘ​ന​മാ​ണ് മോ​ദി​സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത്.
ന​മ്മ​ൾ പ​രി​പാ​വ​ന​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള മ​തേ​ത​ര​ത്വ​ത്തി​ന്‍റെ ക്രൂ​ര​മാ​യ ലം​ഘ​ന​മാ​ണ് പു​തി​യ ഭേ​ദ​ഗ​തി നി​യ​മം. രാ​ജ്യ​ത്ത് മ​ത​പ​ര​മാ​യ വേ​ര്‍​തി​രി​വ് സൃ​ഷ്ടി​ച്ച് ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​വാ​നു​ള്ള ദേ​ശ​വി​രു​ദ്ധ​മാ​യ നി​ല​പാ​ടു​ക​ളി​ൽ നി​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ ഈ ​ഫാ​സി​സ്റ്റ് ന​ട​പ​ടി​ക്കെ​തി​രെ സ​മ​സ്ത ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ്മ ഉ​ണ്ടാ​ക​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ​ൻ അ​നി​രു​ദ്ധ​ൻ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ കെ ​എ​ൻ മോ​ഹ​ൻ​ലാ​ൽ, കെ ​പി പ്ര​കാ​ശ്, സ​ജി​ത് പ്ര​സാ​ദ്, ടി ​അ​യൂ​ബ്ഖാ​ൻ, സ​ലീം ബം​ഗ്ലാ​വി​ൽ, പി ​ഉ​ദ​യ​കു​മാ​ർ, ഡോ. ​കെ പി ​ജോ​ർ​ജ് മു​ണ്ട​യ്ക്ക​ൽ, എ​സ് അ​ജ​യ​കു​മാ​ർ, എ​ക്സ് ഏ​ണ​സ്റ്റ്, ബാ​ബു ച​ക്കു​വ​ള്ളി, പി ​എ​സ് സു​പാ​ൽ, പി ​ആ​ർ വ​സ​ന്ത​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.