ബീച്ച് ഗെയിംസ് 21 മുതല്‍
Sunday, December 15, 2019 11:56 PM IST
കൊ​ല്ലം: കാ​യി​ക യു​വ​ജ​ന​ക്ഷേ​മ വ​കു​പ്പ്, ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍, ഫി​ഷ​റീ​സ് വ​കു​പ്പ്, വ്യാ​പാ​ര-​വ്യ​വ​സാ​യ സ​മൂ​ഹം എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 21 മു​ത​ല്‍ ബീ​ച്ച് ഗെ​യിം​സ്, കൊ​ല്ലം കാ​ര്‍​ണി​വ​ല്‍ 2019, വ്യാ​പാ​രോ​ത്സ​വം ട്വ​ന്‍റി-20 എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. 400 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ല്‍ ത​യ്യാ​റാ​ക്കി​യ ഫു​ഡ് കോ​ര്‍​ട്ട്, ഐ​സ്‌​ക്രീം മാ​ള്‍, ക​രി​മ്പ് ജ്യൂ​സ് സ്റ്റാ​ള്‍ തു​ട​ങ്ങി 50 ഓ​ളം സ്റ്റാ​ളു​ക​ളാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്.
ഇന്ന് ​വൈ​കുന്നേരം അ​ഞ്ചി​ന് എ​ല്ലാ​വ​ര്‍​ക്കും സ്‌​പോ​ര്‍​ട്‌​സ് എ​ല്ലാ​വ​ര്‍​ക്കും ആ​രോ​ഗ്യം വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ബീ​ച്ചി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ചി​ത്ര​ര​ച​ന പ്ര​ശ​സ്ത ചി​ത്ര​കാ​ര​ന്‍ പു​ണി​ച്ചി​ത്താ​യ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
നാളെ ​വൈ​കുന്നേരം അ​ഞ്ചി​ന് എം ​മു​കേ​ഷ് എം​എ​ല്‍എ​യു​ടെ ടീ​മും കൊ​ല്ലം പ്ര​സ് ക്ല​ബ്ബ് ടീ​മും ത​മ്മി​ലു​ള്ള ക​ബ​ഡി പ്ര​ദ​ര്‍​ശ​ന മ​ത്സ​രം ന​ട​ക്കും. 18 ന് ​ജി​ല്ലാ ക​ളക്ട​റു​ടെ ടീ​മും കൊ​ല്ലം ബി​ഷ​പ്പി​ന്‍റെ ടീ​മും ത​മ്മി​ലു​ള്ള വോ​ളി​ബോ​ള്‍ പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​വും അ​ര​ങ്ങേ​റും.
19 ന് ​വൈ​കുന്നേരം നാലി​ന് സ്‌​പോ​ര്‍​ട്‌​സ് ഫോ​ര്‍ യൂ​ണി​റ്റി എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി സ്‌​കൂ​ള്‍-​കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, കാ​യി​ക​താ​ര​ങ്ങ​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍, ക​ലാ​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ര്‍, ചി​ത്ര​കാ​ര​ന്‍​മാ​ര്‍, പോ​ലീ​സ്, സേ​ഫ് കൊ​ല്ലം വോ​ള​ന്‍റീ​യേ​ഴ്‌​സ്, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍, വി​വി​ധ യു​വ​ജ​ന, സ​ര്‍​വീ​സ് സം​ഘ​ട​ന​പ്ര​വ​ര്‍​ത്ത​ക​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ബീ​ച്ച് റ​ണ്‍ ന​ട​ക്കും.
കാ​ര്‍​ണി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് 21 മു​ത​ല്‍ 31 വ​രെ പ്ര​ശ​സ്ത ക​ലാ​കാ​ര​ന്‍​മാ​രെ അ​ണി​നി​ര​ത്തി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. 20 ന് ​രാ​വി​ലെ 10 ന് ​സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സി​ല്‍ കോ​ളേ​ജ് കു​ട്ടി​ക​ള്‍​ക്ക് സ്‌​പോ​ര്‍​ട്‌​സ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍​ക്ക് യ​ഥാ​ക്ര​മം 10,000, 7000, 5000 രൂ​പ വീ​തം ക്യാ​ഷ് അ​വാ​ര്‍​ഡും സ​ര്‍​ട്ടി​ഫി​ക്ക​റ്റും മെ​മോ​ന്റോ​യും ന​ല്‍​കും.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ല്ലം ബീ​ച്ചി​ല്‍ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള​ള ബാ​ന്‍റ് ട്രൂ​പ്പു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ബാ​ന്‍റ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍​ക്ക് യ​ഥാ​ക്ര​മം 25,000, 15,000, 10,000 രൂ​പ ക്ര​മ​ത്തി​ല്‍ ക്യാ​ഷ് അ​വാ​ര്‍​ഡും സ​ര്‍​ട്ടി​ഫി​ക്ക​റ്റും മെ​മോന്‍റോ​യും ന​ല്‍​കും.
22 ന് ​സി​നി​മാ​റ്റി​ക് ഡാ​ന്‍​സ് മ​ത്സ​രം ന​ട​ക്കും. 20 ന് ​വൈ​കുന്നേരം അ​ഞ്ചു​വ​രെ 1000 രൂ​പ ഫീ​സ​ട​ച്ച് സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍​ക്ക് യ​ഥാ​ക്ര​മം 25,000, 15,000, 10,000 രൂ​പ ക്ര​മ​ത്തി​ല്‍ ക്യാ​ഷ് അ​വാ​ര്‍​ഡും സ​ര്‍​ട്ടി​ഫി​ക്ക​റ്റും മെ​മോ​ന്റോ​യും ന​ല്‍​കും.
23 ന് ​വൈ​കുന്നേരം ആ​റി​ന് ക്രി​സ്മ​സ് ക​രോ​ള്‍ മ​ത്സ​രം ബീ​ച്ചി​ല്‍ സം​ഘ​ടി​പ്പി​ക്കും. ഏ​ഴുപേ​ര്‍ അ​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. അ​ന്നേ ദി​വ​സം വൈ​കുന്നേരം അ​ഞ്ചു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍​ക്ക് 20,000, 15,000, 10,000 രൂ​പ ക്ര​മ​ത്തി​ല്‍ ക്യാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കും.