താ​ലൂ​ക്ക് ക​ര​യോ​ഗ യൂ​ണി​യ​ൻ വാ​യ്പാ വി​ത​ര​ണം ന​ട​ത്തി
Sunday, December 15, 2019 11:56 PM IST
ചാ​ത്ത​ന്നൂ​ർ: എ​ൻഎ​സ്​എ​സ് ​ചാ​ത്ത​ന്നൂ​ർ താ​ലൂ​ക്ക് ക​ര​യോ​ഗ യൂ​ണി​യ​നി​ലെ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്ക് ഒ​ന്നേ​മു​ക്കാ​ൽ കോ​ടി രൂ​പ വാ​യ്പാ വി​ത​ര​ണം ചെ​യ്തു.​ ക​ര​യോ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 19 സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളി​ലെ 250 പേ​ർ​ക്ക് ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​നാ​ണ് വാ​യ്പ ന​ൽകി​യ​ത്. സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്തി ക​ല്ല​മ്പ​ലം ധ​ന​ല​ക്ഷ്മി ബാ​ങ്ക് ശാ​ഖ മു​ഖേ​ന ലി​ങ്കേ​ജ് ലോ​ൺ​ ഗ്രേ​ഡിം​ഗ് ന​ട​ത്തി മ​ന്നം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി വ​ഴി​യാ​ണ് വാ​യ്പ അ​നു​വ​ദി​ച്ച​ത്.
താ​ലൂ​ക്ക് യൂ​ണി​യ​ൻ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ചാ​ത്ത​ന്നൂ​ർ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ബാ​ങ്ക് മാ​നേ​ജ​ർ ഫി​റോ​സ്, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ടി.​അ​ര​വി​ന്ദാ​ക്ഷ​ൻ പി​ള്ള, ജി.​പ്ര​സാ​ദ് കു​മാ​ർ, ബി.​ഐ. ശ്രീ ​നാ​ഗേ​ഷ്, പി.​മു​ഹ​ഷ്, എ​സ്.​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, പി.​സ​ജീ​ഷ്, അം​ബി​കാ ദാ​സ​ൻ പി​ള്ള, എ​സ്.​ശി​വ​പ്ര​സാ​ദ് കു​റു​പ്പ്, യൂ​ണി​യ​ൻ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.