കെ.​പി.​അ​പ്പ​ൻ വി​മ​ർ​ശ​ന​ത്തെ സൗ​ന്ദ​ര്യാ​നു​ഭ​വ​മാ​ക്കി ​സു​നി​ൽ പി.​ഇ​ള​യി​ടം
Sunday, December 15, 2019 11:56 PM IST
കൊല്ലം: കാ​വ്യാ​ത്മ​ക​മാ​യ രൂ​പ​ക​ങ്ങ​ളി​ലൂ​ടെ ത​ന്‍റെ സാ​ഹി​ത്യ​ദ​ർ​ശ​ന​ങ്ങ​ളെ സൗ​ന്ദ​ര്യാ​നു​ഭ​വ​മാ​ക്കി​ത്തീ​ർ​ത്ത ന​വീ​ന സ​ർ​ഗാ​ത്മ​ക വി​മ​ർ​ശ​ക​നാ​യി​രു​ന്നു കെ.​പി.​അ​പ്പ​ൻ എ​ന്ന് ഡോ.​സു​നി​ൽ പി.​ഇ​ള​യി​ടം പ​റ​ഞ്ഞു.
നീ​രാ​വി​ൽ ന​വോ​ദ​യം ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന കെ.​പി.​അ​പ്പ​ൻ 11-ാം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ സ്മൃ​തി​സം​ഗ​മ​ത്തി​ൽ സാ​ഹി​ത്യ​ത്തി​ലെ നീ​തി ദ​ർ​ശ​നം എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സാ​ഹി​ത്യ​ത്തി​ന്‍റെ ഒൗ​പ​ചാ​രി​ക​വും പ​ര​ന്പ​രാ​ഗ​ത​വു​മാ​യ വീ​ക്ഷ​ണ​ത്തോ​ട് ഏ​റ്റു​മു​ട്ടി​യ കെ.​പി.​അ​പ്പ​ൻ നി​ശി​ത​മാ​യ വി​മ​ർ​ശ​ന​ബോ​ധ്യ​ത്തോ​ടെ​യാ​ണ് ഈ ​സ​ർ​ഗാ​ത്മ​ക ക​ലാ​പം സൃ​ഷ്ടി​ച്ച​ത്. ത​ന്‍റെ കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​ഗോ​പു​ര​ങ്ങ​ളെ​യാ​ണ് അ​ദ്ദേ​ഹം ക​ട​ന്നാ​ക്ര​മി​ച്ച​ത്. ഒൗ​പ​ചാ​രി​ക​മാ​യ അം​ഗീ​കാ​രം നേ​ടി​യ സ്ഥാ​ന​ങ്ങ​ളേ​യും സ്ഥാ​ന​പ​തി​ക​ളെ​യു​മാ​ണ് അ​ദ്ദേ​ഹം നേ​രി​ട്ട​ത്.
വാ​യ​ന​യു​ടേ​യും ന​വീ​ന​മാ​യ വി​മ​ർ​ശ​ന​ദ​ർ​ശ​ന​ങ്ങ​ളു​ടേ​യും നി​ശി​ത​പൂ​ർ​ണമാ​യ ബോ​ധ്യ​മാ​ണ് ഇ​തി​ന് അ​ദ്ദേ​ഹ​ത്തി​ന് ക​രു​ത്തേ​കി​യ​ത്. അ​തു​വ​ഴി മാ​രാ​ർ, മു​ണ്ട​ശേ​രി, എം.​പി.​പോ​ൾ തു​ട​ങ്ങി​യ അ​ക്കാ​ല​ത്തെ നി​രൂ​പ​ക കേ​ന്ദ്ര​ങ്ങ​ളെ മ​റി​ക​ട​ന്ന് ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ന​വീ​ന​മാ​യ സാ​ഹി​ത്യ​ബോ​ധ​ത്തി​ന്‍റേയും വി​ചാ​ര​ത്തി​ന്‍റേ​യും കേ​ന്ദ്ര​മാ​യി അ​ദ്ദേ​ഹം ഉ​യ​ർ​ന്നു.
കു​റ്റി​പ്പു​ഴ​യു​ടെ ക്ഷോ​ഭി​ക്കു​ന്ന ക​ണ്ണു​ക​ൾ, പ്ര​സം​ഗ​വേ​ദി​യി​ൽ ഗോ​ഥി​ക് ഗോ​പു​രം​പോ​ലെ നി​ൽ​ക്കു​ന്ന മു​ണ്ട​ശേരി, ദൈ​വ​ത്തി​ന്‍റെ മൂ​ത്ത​സ​ഹോ​ദ​ര​നാ​യ മു​നി​കേ​സ​രി ബാ​ല​കൃ​ഷ്ണ​പി​ള്ള, തു​ട​ങ്ങി​യ ന​വീ​ന​മാ​യ അ​പ്പ​ൻ പ്ര​യോ​ഗ​ങ്ങ​ൾ മാ​റു​ന്ന മ​ല​യാ​ള വി​മ​ർ​ശ​ന​ത്തി​ന്‍റെ നാ​ന്ദി​പ്ര​ഖ്യാ​ന​ങ്ങ​ളാ​യി​രു​ന്നു ഡോ.​സു​നി​ൽ പി. ​ഇ​ള​യി​ടം ചൂ​ണ്ടി​ക്കാ​ട്ടി.
ച​ട​ങ്ങി​ൽ ഗ്ര​ന്ഥ​ശാ​ലാ​പ്ര​സി​ഡ​ന്‍റ് ബേ​ബി​ഭാ​സ്ക്ക​ർ അ​ധ്യക്ഷ വ​ഹി​ച്ചു. പ്ര​ഫ.​കെ.​ജ​യ​രാ​ജ​ൻ, ഡോ.​എ​സ്.​ശ്രീ​നി​വാ​സ​ൻ, ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി എ​സ്.​നാ​സ​ർ, വി.​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദി​നാ​ച​ര​ണ​ഭാ​ഗ​മാ​യി അ​പ്പ​ൻ​കൃ​തി​ക​ളു​ടെ പ്ര​ദ​ർ​ശ​നം, ഗ്ര​ന്ഥ​ശാ​ലാ മു​റ്റ​ത്തെ ക​ൽ​വി​ള​ക്കി​ൽ ഗ്രാ​മ​ദീ​പം തെ​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ ന​ട​ന്നു. ച​ട​ങ്ങി​ൽ കെ.​പി.​അ​പ്പ​ന്‍റെ പ​ത്നി പ്ര​ഫ.​ഓ​മ​ന, മ​ക​ൻ ശ്രീ​ജി​ത്ത്, അ​നു​ജ​ൻ കെ.​പി.​സി.​ദാ​സ്, ശി​ഷ്യ​ർ, സ​ഹ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.