പോ​ക്സോ കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍
Sunday, December 15, 2019 11:13 PM IST
പ​ത്ത​നാ​പു​രം: വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് നേ​രേ ലൈം​ഗി​ക ചേ​ഷ്ട​ക​ള്‍ കാ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. മാ​ങ്കോ​ട് അം​ബേ​ദ്ക്ക​ര്‍ കോ​ള​നി​യി​ല്‍ റി​യാ​സ് മ​ന്‍​സി​ലി​ല്‍ ഷാ​ജ​ഹാ​ന്‍റെ മ​ക​ന്‍ നി​ഹാ​സാ(24)​ണ് പ​ത്ത​നാ​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
നി​ര​വ​ധി മ​ദ്യ, ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് എ​സ് ഐ ​പു​ഷ്പ​കു​മാ​ര്‍ പ​റ​ഞ്ഞു. സ്കൂ​ള്‍ വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​യ വി​ദ്യാ​ര്‍​ഥി​നി​ക​ളെ ബൈ​ക്കി​ല്‍ പി​ന്‍​തു​ട​ര്‍​ന്നെ​ത്തി​യ പ്ര​തി വ​സ്ത്ര​ങ്ങ​ള്‍ അ​ഴി​ച്ച് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും, സി​ഗ​ര​ട്ട് വ​ലി​ച്ച ശേ​ഷം പു​ക പെ​ണ്‍​കു​ട്ടി​ക​ളു​ടെ മു​ഖ​ത്തേ​ക്ക് ഊ​തി വി​ടു​ക​യും ചെ​യ്തു.
കൂ​ടാ​തെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. നി​ര​ന്ത​ര​മാ​യു​ള​ള ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പോ​ക്സോ കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.