കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് തു​ക വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന്
Sunday, December 15, 2019 11:12 PM IST
പ​ത്ത​നാ​പു​രം: കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു​ള്ള തു​ക വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ജീ​വ​നം കാ​ന്‍​സ​ര്‍ സൊ​സൈ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ൻ​സ​ർ രോ​ഗ​ത്തി​ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ഗ​വ​ൺ​മെ​ന്‍റ് ന​ൽ​കു​ന്ന ചി​കി​ൽ​സാ സ​ഹാ​യ​മാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു​ള്ള സ​ഹാ​യ വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. കാ​ൻ​സ​ർ ചി​കി​ൽ​സ വ​ള​രെ​യേ​റെ ചി​ല​വേ​റി​യ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​രി​ൽ നി​ന്ന് തു​ക​യാ​യി ല​ഭി​ക്കു​ന്ന ഏ​ക സ​ഹാ​യ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു​ള്ള സ​ഹാ​യം.
ചി​കി​ൽ​സാ കാ​ർ​ഡ് ഇ​ല്ലാ​ത്ത രോ​ഗി​ക​ൾ​ക്ക് ഏ​ക ആ​ശ്ര​യം കൂ​ടി​യാ​ണ് ഈ ​ചി​കി​ൽ​സാ സ​ഹാ​യം. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് മാ​സ​ങ്ങ​ളാ​യി ചി​കി​ൽ​സ​യ്ക്കു വേ​ണ്ടി സ​ഹാ​യം കാ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി വ്യ​ക്തി​ക​ൾ കേ​ര​ള​ത്തി​ലു​ണ്ട്. നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ ചി​കി​ൽ​സാ സ​ഹാ​യ വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു തു​ണ്ടി​ൽ മു​ഖ്യ​മ​ന്ത്രി, ധ​ന​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.