ഒ​രേ ക​ട​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ട് ത​വ​ണ മോ​ഷ​ണം
Sunday, December 15, 2019 11:12 PM IST
ശാ​സ്താം​കോ​ട്ട: ച​ക്കു​വ​ള്ളി ടൗ​ണി​ലെ ബേ​ക്ക​റി​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ടാം ത​വ​ണ​യും മോ​ഷ​ണം. ക്ലോ​സ്ഡ് സ​ർ​ക്യൂ​ട്ട് കാ​മ​റ​യി​ൽ പ​തി​ഞ്ഞ മോ​ഷ​ണ ദൃ​ശ്യ​ങ്ങ​ൾ ര​ണ്ട് ത​വ​ണ​യും ശൂ​ര​നാ​ട് പോ​ലീ​സി​ന് കൈ​മാ​റി​യെ​ങ്കി​ലും തു​മ്പൊ​ന്നും ല​ഭി​ച്ചി​ല്ല.
ച​ക്കു​വ​ള്ളി ടൗ​ണി​ൽ ബാ​ബു ഷെ​രീ​ഫ് ന​ട​ത്തു​ന്ന ഡി​ലൈ​റ് ബേ​ക്ക​റി​യി​ലാ​ണ് തു​ട​ർ​ച്ച​യാ​യി മോ​ഷ​ണം ന​ട​ന്ന​ത്. ശൂ​ര​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് വാ​ര​ക​ൾ മാ​ത്രം അ​ക്കാ​ല​ത്താ​ണ് ഈ ​ക​ട.
ക​ഴി​ഞ്ഞ ഏ​ഴി​ന് പു​ല​ർ​ച്ചെ 2.50 നാ​ണ് ആ​ദ്യം ക​യ​റി​യ​ത്. 8000 രൂ​പ വി​ല വ​രു​ന്ന വി​വി​ധ സാ​ധ​ന​ങ്ങ​ൾ അ​പ​ഹ​രി​ക്ക​പ്പെ​ട്ടു.
ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​ക്കാ​ണ് ര​ണ്ടാ​മ​ത്തെ മോ​ഷ​ണം ന​ട​ന്ന​ത്. 12000 രൂ​പ വി​ല​വ​രു​ന്ന കേ​ക്കും മ​റ്റും മോ​ഷ്ടി​ച്ച് ക​ട​ത്തി.
ര​ണ്ട് ത​വ​ണ​യും മു​ഖം മ​റ​യ്ക്കാ​തെ​യാ​ണ് മോ​ഷ്ടാ​വ് ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി​യ​ത്. ടാ​ർ​പ്പാ​യ കൊ​ണ്ട് രാ​ത്രി കെ​ട്ടി മ​റ​യ്ക്കു​ന്ന ഭാ​ഗം വ​ഴി​യാ​ണ് ക​യ​റു​ന്ന​ത്. ര​ണ്ട് വ​ട്ടം ക​യ​റി​യ​തും ഒ​രേ മോ​ഷ്ടാ​വാ​ണെ​ന്നും തി​രി​ച്ച​റി​യാ​നാ​വും.