ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ജ​ല​സ്രോ​ത​സു​ക​ളു​ടെ പു​ന​രു​ജ്ജീ​വി​പ്പി​ക്ക​ലി​ന് പ്ര​ധാ​നം: മ​ന്ത്രി
Sunday, December 15, 2019 11:12 PM IST
കൊല്ലം: നീ​ര്‍​ച്ചാ​ലു​ക​ളു​ടെ വീ​ണ്ടെ​ടു​പ്പി​നാ​യി ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ മൂ​ന്നാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ഇ​നി ഞാ​ന്‍ ഒ​ഴു​ക​ട്ടെ ജ​ന​കീ​യ ക്യാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നെ​ടു​മ്പ​ന പ​ഴ​ങ്ങാ​ലം തോ​ടി​ന്‍റെ ശു​ചീ​ക​ര​ണം നി​ര്‍​വ​ഹി​ച്ച് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ നി​ര്‍​വ​ഹി​ച്ചു.
ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ജ​ല​സ്രോ​ത​സു​ക​ളു​ടെ പു​ന​രു​ജ്ജീ​വി​പ്പി​ക്ക​ലി​ന് പ്ര​ധാ​ന​മെ​ന്ന് പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി പ​റ​ഞ്ഞു. ജ​ല​സു​ര​ക്ഷ​യി​ലൂ​ടെ മാ​ത്ര​മേ ശു​ദ്ധ​മാ​യ വാ​യു​വും ഭൂ​മി​യും ഉ​റ​പ്പാ​ക്കാ​നാ​കൂ. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ള്‍ നീ​ര്‍​ച്ചാ​ലു​ക​ളു​ടെ വീ​ണ്ടെ​ടു​പ്പി​നാ​യി മു​ന്‍​കൈ​യെ​ടു​ക്കേ​ണ്ട​ത്. ആ​റു ദി​വ​സ​ത്തി​ന​കം 73 പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും നീ​രു​റ​വ​ക​ള്‍ ശു​ദ്ധീ​ക​രി​ക്ക​ണം. ജ​ലം മ​ലി​ന​മാ​ക്കി​ല്ലെ​ന്ന കൂ​ട്ടാ​യ തീ​രു​മാ​ന​മെ​ടു​ത്ത് ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ജ​ല​സു​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ഓ​രോ​രു​ത്ത​രും പ​ങ്കു​ചേ​ര​ണമെന്ന് മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.
പ​ഴ​ങ്ങാ​ലം ഒ​ന്നാം വാ​ര്‍​ഡ് മു​ത​ല്‍ 12-ാം വാ​ര്‍​ഡു​വ​രെ 11 കി​ലോ​മീ​റ്റ​ര്‍ നീ​ളു​ന്ന കു​ള​പ്പാ​ടം-​ചി​ല​വൂ​ര്‍​ക്കോ​ണം-​പ​ള്ളി​മ​ണ്‍ ഏ​ലാ തോ​ടി​ന്‍റെ ശു​ദ്ധീ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജി​ല്ലാ​ത​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ മ​റ്റു ജ​ല​സ്രോ​ത​സു​ക​ളും ഇ​തോ​ടൊ​പ്പം വീ​ണ്ടെ​ടു​ക്കും. മാ​ലി​ന്യം നീ​ക്കം​ചെ​യ്ത് സു​ഗ​മ​മാ​യ ഒ​ഴു​ക്ക് സാ​ധ്യ​മാ​ക്കി​യാ​ണ് സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. ഓ​രോ പ​ഞ്ചാ​യ​ത്തി​ലേ​യും കു​റ​ഞ്ഞ​ത് ഒ​രു പ്ര​ധാ​ന നീ​രു​റ​വ​യെ​ങ്കി​ലും ശു​ചീ​ക​രി​ച്ച് പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍, വ്യ​ക്തി​ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, സം​ഘ​ട​ന​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ കൈ​കോ​ര്‍​ക്കു​ന്നു.
ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. നാ​സ​റു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ല്‍. അ​നി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്. രാ​ജീ​വ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളാ​യ നി​ഷാ സാ​ജ​ന്‍, ടി.​എ​ന്‍. മ​ന്‍​സൂ​ര്‍, സി. ​സ​ന്തോ​ഷ്‌​കു​മാ​ര്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഷീ​ല മ​നോ​ഹ​ര​ന്‍, എം. ​വേ​ണു​ഗോ​പാ​ല്‍, സ​ജീ​വ് കു​ള​പ്പാ​ടം, തോ​മ​സ് കോ​ശി, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ്, ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ഐ​സ​ക്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹാ​രി​സ് മു​ഹ​മ​ദ് കോ​യ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.