ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ക്കു​ഴി
Sunday, December 15, 2019 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ല്ലം -തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ൽ കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്ത് വ​ൻ അ​പ​ക​ട​ക്കു​ഴി രൂ​പ​പ്പെ​ട്ടു. നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടും ദേ​ശീ​യ പാ​താ അ​ധി​കൃ​ത​രോ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളോ ഇ​തു പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന​ടു​ത്താ​ണ് വ​ൻ കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​ടു​ത്തു ത​ന്നെ​യു​ള്ള ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ ഗോ​ഡൗ​ണി​നു മു​ന്നി​ലാ​ണ് ഈ ​അ​പ​ക​ട​ക്കെ​ണി. എ​പ്പോ​ഴും വാ​ഹ​ന​ത്തി​ര​ക്കു​ള്ള സ്ഥ​ല​മാ​ണ് ഇ​വി​ടം. ഒ​രു മീ​റ്റ​റോ​ളം താ​ഴ്ച​യു​ള്ള കു​ഴി​യു​ടെ വ്യാ​സം ഓ​രോ ദി​വ​സ​വും വ​ർ​ധി​ച്ചു​വ​രു​ന്നു. നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഈ ​കു​ഴി​യി​ൽ വീ​ണ് അ​പ​ക​ടം പ​റ്റി​യി​ട്ടു​ണ്ട്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​വി​ഷ​യം ച​ർ​ച്ച​യാ​യ​തോ​ടെ എം​എ​ൽ​എ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ടു​മെ​ന്ന് ന​ഗ​ര​സ​ഭാ ഭ​ര​ണ നേ​തൃ​ത്വം പ​റ​യു​ന്നു.