തൊ​ഴി​ലാ​ളി സ​മ​രം; ഇ​ന്ന് പ​ട്ടി​ണി​മാ​ര്‍​ച്ച്
Sunday, December 15, 2019 11:12 PM IST
അ​ഞ്ച​ല്‍: സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ മു​പ്പ​തോ​ളം ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ല്‍.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന ഗ്രേ​ഡി​ങ് സം​വി​ധാ​ന​ത്തി​ൽ സ​ർ​ക്കാ​ർ മാ​റ്റം വ​രു​ത്തി​യ​തി​ൽ പ്ര​തി​ക്ഷേ​ധി​ച്ചാ​ണ് ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​രം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ പി​ന്തു​ണ​യും സ​മ​രം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്.

ര​ണ്ടാം ത​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​ശു​വ​ണ്ടി​യാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന് കീ​ഴി​ലെ ഫാ​ക്ട​റി​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത് സം​സ്ക​രി​ച്ച് വേ​ര്‍​തി​രി​ച്ച് എ​ടു​ക്കു​ന്ന​തി​നു കൂ​ടു​ത​ല്‍ സ​മ​യം വേ​ണ്ടി​വ​രും. എ​ന്നാ​ല്‍ ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൂ​ലി ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ധാ​ന ആ​രോ​പ​ണം. ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും വെ​ട്ടി​ക്കു​റ​ച്ചു​വെ​ന്നും എ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു.

ആ​ദ്യം ഗ്രേ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍ മാ​ത്രം അ​യി​രു​ന്നു സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ പീ​ലിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ടി സ​മ​ര രം​ഗ​ത്തേ​ക്ക് എ​ത്തി​യ​തോ​ടെ ഫാ​ക്ട​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​മാ​യും സ​തം​ഭി​ച്ച അ​വ​സ്ഥ​യാ​ണ്. ജോ​ലി ഭാ​രം കു​റ​യ്ക്ക​ണം എ​ന്നും ആ​നു​കൂ​ല്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണം എ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ന്ന് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് പ​ട്ടി​ണി മാ​ര്‍​ച്ച് ന​ട​ത്തും.

അ​തേ​സ​മ​യം തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ആ​ണ് ക​ശു​വ​ണ്ടി കോ​ര്‍​പ​റേ​ഷ​ന്‍ പ​റ​യു​ന്ന​ത്. കോ​ര്‍​പ്പ​റേ​ഷ​നെ ത​ക​ര്‍​ക്കാ​നും അ​തു​വ​ഴി രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​നും ചി​ല​ര്‍ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​പ്പോ​ഴ​ത്തെ സ​മ​രം എ​ന്നും കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ് ജ​യ​മോ​ഹ​ന്‍ പ​റ​ഞ്ഞു.

കാ​പ​ക്സി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍റെ കീ​ഴി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ന​ല്‍​കു​ന്ന വ​ര്‍​ക്ക് ലോ​ഡി​ല്‍ കാ​ര്യ​മാ​യ അ​ന്ത​രം ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ധ​ന​കാ​ര്യ വ​കു​പ്പ് വ​ര്‍​ക്ക് ലോ​ഡ് ഏ​കീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​മാ​യി ആ​ലോ​ചി​ച്ച് വ​ര്‍​ക്ക് ലോ​ഡ് വ​ര്‍​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ത്ത​തെ​ന്നും ഇ​ത് കോ​ര്‍​പ​റേ​ഷ​നെ ലാ​ഭ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് എ​ന്നും ജ​യ​മോ​ഹ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.