ശബരിമല അടിസ്ഥാന സൗകര്യ വികസനത്തിന് ഉന്നതതല സമിതി രൂപീകരിക്കണമെന്ന് എംപി
Saturday, December 14, 2019 11:38 PM IST
കൊ​ല്ലം: രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ശ​ബ​രി​മ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ലോ​ക്സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
വ​ര്‍​ഷ​ത്തി​ല്‍ അ​ഞ്ച് കോ​ടി​യി​ല​ധി​കം തീ​ര്‍​ഥാ​ട​ക​ര്‍ ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന ശ​ബ​രി​മ​ല​യി​ല്‍ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത മൂ​ലം വീ​ര്‍​പ്പു മു​ട്ടു​ക​യാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് ലോ​ക്സ​ഭ​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.
കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ കീ​ഴി​ലു​ള്ള വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ ശ​ബ​രി​മ​ല വി​ക​സ​നം സാ​ധ്യ​മാ​കു​ക​യു​ള്ളു. ശ​ബ​രി​മ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ വ​ന​ഭൂ​മി ല​ഭ്യ​മാ​കു​ന്ന​തി​ന് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
പ​മ്പാ​ന​ദി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് കേ​ന്ദ്ര ജ​ല​ശ​ക്തി മ​ന്ത്രാ​ല​യം ന​വാ​മി ഗം​ഗാ പ​ദ്ധ​തി പോ​ലെ​യു​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ എ​ല്ലാ വ​ര്‍​ഷ​വും പ്ര​ത്യേ​ക ഫ​ണ്ട് ജ​ല​ശ​ക്തി മ​ന്ത്രാ​യ​ല​യ​ത്തി​ല്‍ നി​ന്നും അ​നു​വ​ദി​ക്ക​ണം. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ പ്ര​ത്യേ​ക വി​ക​സ​നം ന​ട​പ്പാ​ക്ക​ണം.
ശ​ബ​രി​മ​ല​യി​ല്‍ വി​മാ​ന മാ​ര്‍​ഗം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്താ​ന്‍ ശ​ബ​രി​മ​ല​യ്ക്ക് സ​മീ​പ​ത്താ​യി വി​മാ​ന​ത്താ​വ​ളം സ്ഥാ​പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ര്‍​ക്കാ​രു​മാ​യി യോ​ജി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ശ​ബ​രി​മ​ല​യി​ല്‍ എ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ​സൗ​ക​ര്യം ന​ല്‍​കു​ന്ന​തി​നാ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ല്‍ എ​യിം​സ് പോ​ലെ​യു​ള്ള സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി മ​ധ്യ​തി​രു​വി​താം​കൂ​റി​ല്‍ ശ​ബ​രി​മ​ല​യു​ടെ ക​വാ​ട​മാ​യ ചെ​ങ്ങ​ന്നൂ​രി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും എം​പി ലോ​ക്സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യം തീ​ര്‍​ഥാാ​ട​ന ടൂ​റി​സം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ശ​ബ​രി​മ​ല​യു​ടെ വി​ക​സ​ന​ത്തി​ന് 100 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത് ഇ​തു​വ​രേ​യും ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. ഈ ​തു​ക എ​ത്ര​യും വേ​ഗം അ​നു​വ​ദി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ല്‍ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച് ശ​ബ​രി​മ​ല​യു​ടെ വി​ക​സ​ന​ത്തി​നും തീ​ര്‍​ഥാ​ട​ക​രു​ടെ സൗ​ക​ര്യ​ത്തി​നു​മാ​യി ഏ​തെ​ല്ലാം ത​ര​ത്തി​ല്‍ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​വാ​ന്‍ ക​ഴി​യു​മോ എ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് കേ​ന്ദ്രം നി​യോ​ഗി​ക്കു​ന്ന ഉ​ന്ന​ത​ത​ല സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ശ​ബ​രി​മ​ല വി​ക​സ​ന​ത്തി​ന് വേ​ണ്ട​ത്ര താ​ല്‍​പ​ര്യം കാ​ണി​ക്കാ​ത്ത കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ത്ത​രാ​ഖ​ണ്ഢി​ലെ ഹ​രി​ദ്വാ​ര്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി, ഒ​റീ​സ​യി​ലെ പു​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​സി​ദ്ധ​മാ​യ ക്ഷേ​ത്ര​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന് കാ​ണി​ക്കു​ന്ന താ​ല്‍​പ​ര്യം ശ​ബ​രി​മ​ല​യു​ടെ കാ​ര്യ​ത്തി​ല്‍ ഉ​ണ്ടാ​കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.
പു​ണ്യ ന​ദി​യാ​യ ഗം​ഗാ ന​ദി​യു​ടെ ശു​ദ്ധീ​ക​ര​ണ​ത്തി​നും മാ​ലി​ന്യ നി​ര്‍​മ്മാ​ജ​ന​ത്തി​നും ന​വാ​മി ഗം​ഗാ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മ്പോ​ള്‍ പു​ണ്യ ന​ദി​യാ​യ പ​മ്പ​യു​ടെ മാ​ലി​ന്യം നീ​ക്കു​ന്ന​തി​നും ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച പ​മ്പാ ആ​ക്ഷ​ന്‍ പ്ലാ​ന്‍ ന​ട​പ്പാ​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​ത് ശ​ബ​രി​മ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ലോ​ക്സ​ഭ​യി​ല്‍ ന​ട​ത്തി​യ സ​ബ്മി​ഷ​നി​ല്‍ ആ​രോ​പി​ച്ചു.