കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​ത്സ്യ​ഫെ​ഡി​ന്‍റെ 65 അ​ത്യാ​ധു​നി​ക ഫി​ഷ് സ്റ്റാ​ളു​ക​ള്‍ ആ​രം​ഭി​ക്കും: മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ
Saturday, December 14, 2019 11:38 PM IST
പുനലൂർ: കി​ഴ​ക്ക​ന്‍ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ഫെ​ഡി​ന്‍റെ 65 അ​ത്യാ​ധു​നി​ക ഫി​ഷ് സ്റ്റാ​ളു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം ആ​രം​ഭി​ച്ച മ​ത്സ്യ​ഫെ​ഡ് ഫി​ഷ് മാ​ര്‍​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ആ​ര്യ​ങ്കാ​വ് ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ലെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ലേ​ക്കും ഫി​ഷ് സ്റ്റാ​ളു​ക​ള്‍ വ്യാ​പി​പ്പി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കും. മ​ത്സ്യ​ങ്ങ​ളു​ടെ ഗു​ണ​മേ​ന്‍​മ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. കൃ​ത്രി​മ​ത്വം കാ​ണി​ക്കു​ന്ന​വ​രി​ല്‍ നി​ന്നും വ​ലി​യ തു​ക പി​ഴ​യാ​യി ഈ​ടാ​ക്കാ​ന്‍ നി​യ​മ​നി​ര്‍​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. മ​ത്സ്യ​വി​ഭ​വ​ങ്ങ​ളു​ടെ വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
മ​ന്ത്രി കെ ​രാ​ജു ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​ണ് ഇ​ത്ത​രം സം​രം​ഭ​ങ്ങ​ളെ​ന്നും വി​ഷ​ര​ഹി​ത​മാ​യ മ​ത്സ്യം ല​ഭി​ക്കു​വാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് മ​ത്സ്യ​ഫെ​ഡി​ന്‍റെ ഫി​ഷ് മാ​ര്‍​ട്ടി​ലൂ​ടെ പു​ന​ലൂ​ര്‍​ക്കാ​ര്‍​ക്ക് കൈ​വ​ന്ന​തെ​ന്നും മ​ന്ത്രി കെ ​രാ​ജു പ​റ​ഞ്ഞു.
മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ കെ ​രാ​ജ​ശേ​ഖ​ര​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ശീ​ല രാ​ധാ​കൃ​ഷ്ണ​ന്‍, മ​ത്സ്യ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ പി ​പി ചി​ത്ത​ര​ഞ്ജ​ന്‍, മ​ത്സ്യ​ഫെ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ ​ലോ​റ​ന്‍​സ് ഹ​രോ​ള്‍​ഡ്, മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍ എം ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, മു​നി​സി​പ്പ​ല്‍ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ വി ​ഓ​മ​ന​ക്കു​ട്ട​ന്‍, സു​ഭാ​ഷ് ജി. ​നാ​ഥ്, സാ​ബു അ​ല​ക്‌​സ്, ബി ​സു​ജാ​ത, അം​ജി​ത്ത് ബി​നു, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.