ബാ​സ്ക്ക​റ്റ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് സ​മാ​പി​ച്ചു
Saturday, December 14, 2019 11:38 PM IST
പു​ന​ലൂ​ർ: സി​ബി​എ​സ്ഇ കൊ​ല്ലം ജി​ല്ലാ വേ​ണാ​ട് സ​ഹോ​ദ​യാ ബാ​സ്ക്ക​റ്റ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് പു​ന​ലൂ​ർ ടോ​ക് - എ​ച്ച് സ്കൂ​ളി​ൽ സ​മാ​പി​ച്ചു. ആ​ൺ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പു​ന​ലൂ​ർ ടോ​ക് എ​ച്ച് സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി.
കൊ​ല്ലം ടി​കെ​എം സെ​റ്റി​ന​റി സ്കൂ​ൾ, ശ​ബ​രി​ഗി​രി എ​ന്നീ സ്കൂ​ളു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ക​ര​വാ​ളൂ​ർ ഓ​ക്സ്ഫോ​ർ​ഡ് സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി.​
പു​ന​ലൂ​ർ ടോ​ക് - എ​ച്ച് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ജേ​താ​ക്ക​ൾ​ക്ക് ടോ​ക് - എ​ച്ച് സ്കൂ​ൾ മാ​നേ​ജ​ർ ബാ​ബു​ക്കു​ട്ടി ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.