സിപിഐ ചി​റ​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ പൊ​ട്ടി​ത്തെ​റി
Saturday, December 14, 2019 11:28 PM IST
ചാ​ത്ത​ന്നൂ​ർ: സ​ഹ​ക​ര​ണ ബാ​ങ്ക് നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സിപിഐ ​യു​ടെ ചി​റ​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ പൊ​ട്ടി​ത്തെ​റി. പ​തി​നൊ​ന്നം​ഗ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ ഏ​ഴു പേ​ർ രാ​ജി​വെ​ച്ച​താ​യി അ​റി​യു​ന്നു.​ എ​ന്നാ​ൽ ഇ​ത് സ്ഥി​രീ​ക​രി​യ്ക്കാ​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ല.
ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ പ​രി​ധി​യി​ലു​ള്ള നെ​ടു​ങ്ങോ​ലം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മൂ​ന്ന് ഒ​ഴി​വു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ ര​ണ്ടെ​ണ്ണം സിപി​എ​മ്മി​നും ഒ​ന്ന് സിപിഐ​യ്ക്കും പ​ങ്കി​ടാ​ൻ ഇ​ട​തു​മു​ന്ന​ണി തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ൽ സിപിഐയു​ടെ നി​യ​മ​ന​ത്തെ​ക്കു​റി​ച്ചാ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​തും ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ പൊ​ട്ടി​ത്തെ​റി​യും.
നി​യ​മ​ന​ത്തെ ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ പ​ത്തം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.​ ഇ​തി​ൽ ഏ​ഴു പേ​ർ ഒ​രു ഉ​ദ്യോ​ഗാ​ർ​ഥിക്ക് നി​യ​മ​നം ന​ൽക​ണ​മെ​ന്ന് വാ​ദി​ച്ചു. ഭു​രി​പ​ക്ഷ അ​ഭി​പ്രാ​യ പ്ര​കാ​രം തീ​രു​മാ​ന​വു​മെ​ടു​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് കൈ​മാ​റി. എ​ന്നാ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ഈ ​ഉ​ദ്യോ​ഗാ​ർ​ഥി​യെ ഒ​ഴി​വാ​ക്കി മ​റ്റൊ​രു ഉ​ദ്യോ​ഗാ​ർ​ഥിക്ക്‌ നി​യ​മ​നം ന​ൽ​കു​ക​യാ​യി​രു​ന്നു.
ര​ണ്ട് ഉ​ദ്യാ​ഗാ​ർ​ഥിക​ളും പാ​ർ​ട്ടി കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്. ഇ​പ്പോ​ൾ നി​യ​മ​നം ല​ഭി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി ഈ ​ബാ​ങ്കി​ൽ താ​ത്ക്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ടെ​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി വി​ല​യി​രു​ത്തി​യാ​ണ് നി​യ​മ​നം ന​ൽകി​യ​തെ​ന്നാ​ണ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണം.
ഇ​തി​ൽ ചി​റ​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ ദു​രി​പ​ക്ഷം അം​ഗ​ങ്ങ​ളും വി​യോ​ജി​ക്കു​ന്നു. നി​യ​മ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം അ​വ​ഗ​ണി​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി. ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് സി​പിഐ.​നേ​തൃ​ത്വം ര​ഹ​സ്യ​മാ​യി സ​മ്മ​തി​ക്കു​ന്നു.