കൊ​ല്ലം-ആ​യൂ​ർ ഫൊ​റോ​ന​ാദി​നാഘോഷം; സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Saturday, December 14, 2019 11:28 PM IST
കൊ​ല്ലം: ആ​യൂ​ർ ഫൊ​റോ​ന​ാദി​നാ ഘോഷത്തിന്‍റെ ഭാഗമായുള്ള സ്വാ​ഗ​ത​സം​ഘം അ​ഞ്ച​ൽ മേ​രീ​മാ​താ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ രൂ​പീ​ക​രി​ച്ചു. 29ന് രാ​വി​ലെഎ‌‌ട്ടുമു​ത​ൽ മീ​ൻ​കു​ളം ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ​ത്തി​ൽ മാ​ർ കാ​വു​കാ​ട്ട് ന​ഗ​റി​ൽ ആ​ണ് ഫൊ​റോ​ന​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്.
ച​ങ്ങ​നാ​ശേരി അ​തി​രൂ​പ​ത​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഫൊ​റോ​ന സ്വ​ത​ന്ത്ര​മാ​യി ഫൊ​റോ​ന​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്. ഫൊ​റോ​ന​യി​ൽ നാം ​ഒ​രു കു​ടും​ബം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ന​ട​ത്തു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ മൂ​വാ​യി​ര​ത്തി​ല​ധി​കം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും എ​ന്നാ​ണ് ക​രു​തു​ന്ന​ത്.
മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, മാ​ർ തോ​മ​സ് ത​റ​യി​ൽ, തുടങ്ങി ഫൊ​റോ​ന​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും ദേ​ശ​ത്തെ പ​ട്ട​ക്കാ​രും അ​ണി​നി​ര​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ട് കൂ​ടി ആ​രം​ഭി​ക്കു​ന്ന ഫൊ​റോ​ന ദി​ന​ത്തി​ൽ പ​ഞ്ച​വ​ൽ​സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി ത്രി​തീ​യ വ​ർ​ഷ ഉ​ദ്ഘാ​ട​നം, ഭ​വ​ന നി​ർ​മാ​ണ താ​ക്കോ​ൽ​ദാ​നം, വൈ​ദി​ക സ​ന്യ​സ്ത​രെ ആ​ദ​രി​ക്ക​ൽ, വി​വാ​ഹ ജൂ​ബി​ലേ​റി​യ​ൻ​സി​നെ ആ​ദ​രി​ക്ക​ൽ, 25 വ​ർ​ഷ​ത്തി​ന് മു​ക​ളി​ൽ സേ​വ​ന​മു​ള്ള മ​താ​ധ്യാ​പ​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ ആ​ദ​രി​ക്ക​ൽ, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളാ​ണ് ന​ട​ക്കു​ക.
27 ന് ​യു​വ​ദീ​പ്തി പ്ര​വ​ർ​ത്ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ വി​ളം​ബ​ര ജാ​ഥ ബൈ​ക്ക് റാ​ലി​യാ​യി ന​ട​ത്ത​ ും. ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ബ്ര​ഹാം ക​രി​പ്പി​ങ്ങാം​പു​റ​ത്തി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഫാ. ​മാ​ത്യു ന​ട​ക്ക​ൽ, ഫാ. ​ജോ​ബി​ൻ തൈ​പ്പ​റ​ന്പി​ൽ, ഫാ. ​തോ​മ​സ് കാ​ര​ക്കാ​ട്ട്, ഫാ. ​മി​ഖാ​യേ​ൽ കി​ങ്ങ​ണം​ചി​റ, ഫാ. ​ജെ​റി​ൻ തോ​ട്ട​ക്കാ​ട്ടു​കാ​ല എ​ന്നി​വ​രെ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ചെ​യ​ർ​മാ​നാ​യും, ​ജോ​സ് മാ​ത്യു ആ​നി​ത്തോ​ട്ടം, ​ജെ​യിം​സ് ജോ​സ​ഫ്, മാ​ക്സ്മി​ല​ൻ പ​ള്ളി​പ്പു​റ​ത്ത്, പ്രഫ. ജെ​റി ജാ​ക്സ​ണ്‍, എ​ഡ്വി​ൻ തൈ​വി​ള, ഡാ​ട്ട്സ​ൻ പ​ള്ളി​പ്പു​റ​ത്ത്, മാ​ത്യു സ്ക​റി​യ, സി​സ്റ്റ​ർ ധ​ന്യ, സി​സ്റ്റ​ർ സെ​ലി​ൻ എ​ന്നി​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ക​ണ്‍​വീ​ന​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.