ബി​ഷ​പ് ജെ​റോം അ​ഭ​യ​കേ​ന്ദ്ര​ത്തി​ന്‍റെ വാ​ർ​ഷി​ക​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ന​ട​ന്നു
Saturday, December 14, 2019 11:28 PM IST
ച​വ​റ: തേ​വ​ല​ക്ക​ര കോ​യി​വി​ള ബി​ഷ​പ് ജെ​റോം അ​ഭ​യ​കേ​ന്ദ്ര​ത്തി​ന്‍റെ 20-ാം വാ​ർ​ഷി​ക​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ന​ട​ന്നു.

പ​താ​ക ഉ​യ​ർ​ത്ത​ലോ​ടെ പ​രി​പാ​ടി​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​ൻ വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. അ​ഭ​യ​കേ​ന്ദ്രം മാ​നേ​ജിം​ഗ് ട്ര​സ്റ്റി കു​ഞ്ഞ​ച്ച​ൻ എ​സ് ആ​റാ​ട​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ന​ന്ദ സ്വാ​മി​ക​ൾ, മു​ഹ​മ്മ​ദ് ഹാ​സിം അ​സ്ഹ​രി, ഫാ. ​അ​രു​ൺ ജെ.​ആ​റാ​ട​ൻ, ഷാ​ജ​ഹാ​ൻ രാ​ജ​ധാ​നി, നെ​റ്റി​യാ​ട് റാ​ഫി, അ​ഭ​യ​കേ​ന്ദ്രം പി ​ആ​ർ ഒ ​എം.​എ. അ​ബ്ദു​ൾ ഷു​ക്കൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ല​ച്ചി​ത്ര താ​രം ശ്രീ​ല​ത ന​മ്പൂ​തി​രി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും പ്ല​സ്ടു, എ​സ് എ​സ് എ​ൽ സി ​വി​ജ​യി​ക​ളെ​യും മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ആ​ദ​രി​ക്കു​ക​യും നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കു​ള്ള ധാ​ന്യ കി​റ്റ്, വ​സ്ത്ര വി​ത​ര​ണ​വും വി​ത​ര​ണം ചെ​യ്തു.
ഹൈ​സ്്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി കൗ​ൺ​സി​ലിം​ഗ് ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. സ്നേ​ഹ​വി​രു​ന്നും നാ​ട​ൻ വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.