നി​യ​ന്ത്ര​ണം വി​ട്ട കാ​ർ താ​ഴ്ച്ച​യി​ലേ​ക്ക് വീ​ണു
Saturday, December 14, 2019 11:28 PM IST
ച​വ​റ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ താ​ഴ്ച്ച​യി​ലേ​ക്ക് വീ​ണു. ദേ​ശീ​യ​പാ​ത​യി​ൽ ഫൗ​ണ്ടേ​ഷ​ൻ താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് സ​മീ​പം ശ​നി​യാ​യ്ച്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നും കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച്ച​യി​ലേ​ക്ക് വീ​യു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ​ക്കും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളി​നേ​യും പ​രി​ക്കു​ക​ളോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. താ​ഴ്ച്ച​യി​ലേ​ക്ക് വീ​ണ​തി​നെ തു​ട​ർ​ന്ന് കാ​റി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നു.