പി​ക്‌​അ​പ് വാ​നി​ൽ മി​നി​ലോ​റി​യി​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, December 14, 2019 1:26 AM IST
ച​വ​റ: ത​മി​ഴ്നാ​ട് മ​ധു​ര തൊ​ണ്ടി ക​ട​പ്പു​റ​ത്ത് നി​ന്നും മ​ത്സ്യം ക​യ​റ്റി​വ​ന്ന പി​ക്ക് അ​പ്പ് വാ​നി​ൽ മി​നി​ലോ​റി​യി​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ക്കു​ക​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

കൊ​ല്ലം നീ​ണ്ട​ക​ര പ​ള്ളി പു​റ​മ്പോ​ക്കി​ൽ (ജോ​സ​ഫ് ഡെ​യി​ൽ) പ​രേ​ത​നാ​യ വി​ശ്വം​ഭ​ര​ൻ പി​ള്ള​യു​ടേ​യും ലീ​ല​യു​ടേ​യും മ​ക​ൻ ശ്രീ​കു​മാ​ർ (38) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി സു​രേ​ഷ്, നീ​ണ്ട​ക​ര പ​ള്ളി​പു​റം​മ്പോ​ക്കി​ൽ അ​രു​ൺ​കു​മാ​ർ, ക​ട​പ്പു​റം പു​റം​പോ​ക്കി​ൽ രാ​ഹു​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ത​മി​ഴ്നാ​ട് ശി​വ​ഗം​ഗ ജി​ല്ല​യി​ൽ കൂ​വ​ന്തി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ബൈ​പ്പാ​സി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു

അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച പി​ക്ക് അ​പ് വാ​നി​ലേ​ക്ക് ടൈ​ൽ​സ് ക​യ​റ്റി​വ​ന്ന മി​നി​ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ശ്രീ​കു​മാ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ് ഇ​വ​ർ നീ​ണ്ട​ക​ര​യി​ൽ നി​ന്നും മ​ത്സ്യ​മെ​ടു​ക്കു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട് തൊ​ണ്ടി ക​ട​പ്പു​റ​ത്തേ​ക്ക് പോ​യ​ത്. പ​രി​ക്കേ​റ്റ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ധു​ര രാ​ജാ​ജി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ കൂ​വ​ന്തി പോ​ലീ​സ് കേ​സെ​ടു​ത്തു. മ​രി​ച്ച ശ്രീ​കു​മാ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​മു​ള​ങ്കാ​ട​കം ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. ഭാ​ര്യ: നി​ത്യ. അ​ഞ്ച് വ​യ​സു​ള്ള ഏ​ക മ​ക​ൻ ബ​ദ​രി​നാ​ഥ്.