വെ​ള്ളി​മ​ൺ വി​വേ​കാ​ന​ന്ദ സേ​വാ​സ​മി​തി​ വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യു​ം
Friday, December 13, 2019 11:25 PM IST
കു​ണ്ട​റ: വെ​ള്ളി​മ​ൺ വി​വേ​കാ​ന​ന്ദ സേ​വാ​സ​മി​തി​യു​ടെ മൂ​ന്നാ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യു​മാ​യി വെ​ള്ളി​മ​ൺ എ​ൻഎ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ന​ട​ക്കും.
ഇ​ന്ന് രാ​വി​ലെ ഒന്പതിന് ​ശാ​സ്താം​കോ​ട്ട എം​റ്റിഎം.​എം ഹോ​സ്പി​റ്റ​ൽ സേ​വാ​സ​മി​തി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ​ക്യാ​മ്പും തി​മി​ര​ശ​സ്ത്ര​ക്രി​യാ ര​ജി​സ്ട്രേ​ഷ​നും ന​ട​ക്കും
വൈ​കുന്നേരം നാലിന് ​പ്ര​സം​ഗ മ​ത്സ​രം, ആറിന് ​ക്വി​സ് മ​ത്സ​രം, ഞാ​യ​ർ രാ​വി​ലെ 10ന് ​ചി​ത്ര​ര​ച​നാ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.​ വൈ​കുന്നേരം അഞ്ചിന് പ്ര​സി​ഡ​ന്‍റ് ജി.​സ​ജീ​വ​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം തി​രു​വ​ന​ന്ത​പു​രം ജ്വാ​ല ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ അ​ശ്വ​തി ജ്വാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും .
ചു​ഴ​ലി​ക്കാ​റ്റി​ലെ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ മ​ര​ണ​പ്പെ​ട്ട​അ​നി​ൽ​കു​മാ​റി​ന്‍റെ പേ​രി​ൽ സേ​വാ​സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ അ​നി​ൽ കു​മാ​ർ (കൊ​ച്ച​നി)​പു​ര​സ്ക്കാ​രം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ പ്ര​ദീ​പ് മു​ഖ​ത്ത​ല​ക്ക് ന​ൽ​കി ആ​ദ​രി​ക്കും. ​റി​ട്ട​യേ​ർ​ഡ് ട്രൈ​ബ്യൂ​ണ​ൽ ജ​ഡ്ജ് സി.​എ​ൻ .ശ​ശി​ധ​ര​ൻ വി​മു​ക്‌​ത ഭ​ട​ൻ​മാ​രെ ആ​ദ​രി​ക്കും.
ക​ഥാ​കൃ​ത്ത്, ക​വി, റാ​ങ്ക് ജേ​താ​ക്ക​ൾ തു​ട​ങ്ങി​യ വി​ശി​ഷ്ട വ്യ​ക്തി​ക​ളെ സേ​വാ​ഭാ​ര​തി പ്ര​സി​ഡ​ന്‍റ് ഡോ.​പി.​മോ​ഹ​ൻ​നാ​യ​ർ ആ​ദ​രി​ക്കും .​നി​ർ​ധന​രാ​യ​വ​രെ ഉ​പ​ജീ​വ​ന മാ​ർ​ഗത്തി​ന് സ​ഹാ​യി​ക്കു​ന്ന ആ​ട് ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ടു​ക​ളു​ടെ വി​ത​ര​ണം, ചി​കി​ത്സാ ധ​ന​സ​ഹാ​യം, വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ജി.​സ​ജീ​വ​ൻ, കെ.​എം.​ഉ​ദ​യ​കു​മാ​ർ , സു​നി​ൽ കു​മാ​ർ എം, ​രാ​ജേ​ഷ്. എം, ​ശ്രീ​ജി​ത്ത് എം, ​വെ​ള്ളി​മ​ൺ ദി​ലീ​പ്‌, വി​ജ​യ​കു​മാ​ർ.​സി എ​ന്നി​വ​ർ അ​റി​യി​ച്ചു.