അ​പ​ക​ട​ര​ക്ഷാ​പ​രി​ശീ​ല​നം പോ​ലീ​സി​ന്‍റെ ജ​ന​സേ​വ​ന​ശേ​ഷി വ​ർ​ധി​പ്പി​ക്കും: ക​മ്മീ​ഷ​ണ​ർ
Friday, December 13, 2019 11:25 PM IST
കൊ​ല്ലം : അ​പ​ക​ട​ര​ക്ഷാ​പ​രി​ശീ​ല​നം പോ​ലീ​സി​ന്‍റെ ജ​ന​സേ​വ​ന​ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്ന്സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ മ​ധു അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൊ​ല്ലം സി​റ്റി​യി​ലെ എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​പ​ക​ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്രാ​പ്ത​രാ​ക്കാ​ൻ ട്രാ​ക്കും സി​റ്റി പോ​ലീ​സും ഹോ​ളി​ക്രോ​സ് ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം പോ​ലീ​സ് ക്ല​ബി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​മ്മീ​ഷ​ണ​ർ.
റോ​ഡ​പ​ക​ട​ങ്ങ​ളി​ലും ദു​ര​ന്ത​സ​മ​യ​ങ്ങ​ളി​ലും ആ​ദ്യ​മെ​ത്തു​ന്ന​ത് പ​ല​പ്പോ​ഴും പോ​ലീ​സ് സേ​ന​യാ​ണ്. ഫ​സ്റ്റ് എ​യ്ഡ്, ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട് തു​ട​ങ്ങി​യ അ​പ​ക​ട​ര​ക്ഷാ പ​രി​ശീ​ല​ന​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലും ജ​ന​സേ​വ​ന​ത്തി​ലും പോ​ലീ​സ് സേ​ന​യു​ടെ ശേ​ഷി​യെ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.
ട്രാ​ക്ക് എ​ക്സി​ക്യൂ​ടീ​വ്‌ ക​മ്മി​റ്റി അം​ഗം റി​ട്ട​യേ​ർ​ഡ് ആ​ർ ടി ​ഓ സ​ത്യ​ൻ പി.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ട്രാ​ക്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, എം​വി​ഐ ശ​ര​ത് ച​ന്ദ്ര​ൻ, എ​എ​സ്ഐ ഷാ​ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഡോ. ​ആ​തു​ര​ദാ​സ്, മു​കേ​ഷ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.