തു​മ്പോ​ട്-തോ​ട്ടം​മു​ക്ക് പാ​ത യാ​ഥാ​ര്‍​ഥ്യ​ത്തി​ലേ​ക്ക്
Friday, December 13, 2019 11:25 PM IST
ഏ​രൂ​ര്‍ : ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ തു​മ്പോ​ട് നി​ന്നും തോ​ട്ടം​മു​ക്കി​ലേ​ക്ക് വ​ള​രെ വേ​ഗ​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യും വി​ധം നി​ര്‍​മ്മി​ച്ച തു​മ്പോ​ട് തോ​ട്ടം​മു​ക്ക് ശ്രീ​രാ​മ​വി​ലാ​സം പാ​ത യാ​ഥാ​ര്‍​ഥ്യ​ത്തി​ലേ​ക്ക്. പാ​ത സ​ഞ്ചാ​ര യോ​ഗ്യ​മാ​കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ വ​ര്‍​ഷ​ങ്ങ​ളു​ടെ ആ​ഗ്ര​ഹ സ​ഫ​ലീ​ക​ര​ണം കൂ​ടി​യാ​ണ്.

കാ​ല്‍​ന​ട മാ​ത്രം സാ​ധി​ച്ചി​രു​ന്ന ചെ​റി​യ വ​ഴി​യി​ല്‍ നി​ന്നും വീ​തി ഏ​റി​യ വാ​ഹ​ന ഗ​താ​ഗ​ത ന​ട​ത്താ​ന്‍ ക​ഴി​യും വി​ധ​മു​ള്ള പു​തി​യ പാ​ത​ക്ക് നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​ണ് മു​ന്‍​കൈ​യ്യെ​ടു​ത്ത​ത്. കൂ​ട്ടാ​യ പ​രി​ശ്ര​മം ഇ​പ്പോ​ള്‍ ഫ​ലം ക​ണ്ടി​രി​ക്കു​ക​യാ​ണ്.

പാ​ത​യു​ടെ ഇ​രു​വ​ശ​ത്തു​മു​ള്ള വ​സ്തു ഉ​ട​മ​ക​ള്‍ ഭൂ​മി വി​ട്ടു​കൊ​ടു​ത്ത​തോ​ടെ​യാ​ണ് വേ​ഗ​ത്തി​ല്‍ പാ​ത​യു​ടെ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ക​ലി​ങ്ങ് നി​ര്‍​മ്മി​ച്ചും, വ​ശ​ങ്ങ​ളി​ല്‍ ചെ​റി​യ രീ​തി​യി​ല്‍ സു​ര​ക്ഷ ഭി​ത്തി​ക​ള്‍ നി​ര്‍​മ്മി​ച്ചും പാ​ത ഇ​പ്പോ​ള്‍ പൂ​ര്‍​ണ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വാ​ര്‍​ഡ്‌ മെ​മ്പ​ര്‍ പി.​ടി കൊ​ച്ചു​മ്മ​ച്ച​ന്‍റെ ഇ​ട​പെ​ടീ​ലാ​ണ് പാ​ത​യു​ടെ പൂ​ര്‍​ത്തീ​ക​ര​ണം സാ​ധ്യ​മാ​ക്കി​യ​ത്.

ആ​ദ്യ ഘ​ട്ട ക​ലി​ങ്ങ് നി​ര്‍​മ്മാ​ണ​ത്തി​ന് എ​ന്‍​ആ​ര്‍​ഇ​ജി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​ഞ്ചു​ല​ക്ഷം രൂ​പ​യും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ പാ​ത​യി​ലെ ചെ​ങ്കു​ത്താ​യ ക​യ​റ്റം കു​റ​യ്ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​ര​ല​ക്ഷം രൂ​പ​യും വാ​ര്‍​ഡ്‌ മെ​മ്പ​റു​ടെ ശ്ര​മ​ഫ​ല​മാ​യി അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​ഞ്ഞു.

തു​മ്പോ​ട് ക്ഷേ​ത്ര​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച് തോ​ട്ടം മു​ക്കി​ൽ എ​ത്തി ചേ​രു​ന്ന പാ​ത ഗ​താ​ഗ​ത യോ​ഗ്യ​മാ​യ​തോ​ടെ മൂ​ന്ന് കി​ലോ​മി​റ്റ​ർ അ​ധി​ക യാ​ത്ര​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഒ​ഴി​വാ​യി കി​ട്ടു​ന്ന​ത്. അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ നാ​ട്ടു​കാ​രു​ടെ ഗ​താ​ഗ​ത സ​ഞ്ചാ​ര യോ​ഗ്യ​മാ​യ പാ​ത എ​ന്ന ആ​വ​ശ്യ​വും ഇ​തോ​ടെ സ​ഫ​ല​മാ​യി. പാ​ത​യു​ടെ കോ​ണ്‍​ക്രീ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും, സു​ര​ക്ഷ ഭി​ത്തി നി​ര്‍​മ്മാ​ണ​വും ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വ​ക​യി​രു​ത്തി​യ​താ​യും വാ​ര്‍​ഡ്‌ മെ​മ്പ​ര്‍ പി.​ടി കൊ​ച്ചു​മ്മ​ച്ച​ന്‍ പ​റ​ഞ്ഞു.