ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണും : മ​ന്ത്രി
Friday, December 13, 2019 11:25 PM IST
ച​വ​റ: ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ആധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷന്‍റെ 22-മ​ത് ജി​ല്ലാ സ​മ്മേ​ള​നം ച​വ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​ധാ​രം എ​ഴു​ത്തുകാ​ർ​ക്ക് ആ​ധു​നി​ക രീ​തി​യി​ൽ പ​രി​ശീ​ല​നം ന​ൽ​ക​ണം. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ക​ട​ന്നുവ​ര​വോ​ടെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടും എ​ന്ന ചി​ന്ത മാ​റ​ണം. ആ​ധാ​രം എ​ഴു​ത്തുകാ​രു​ടെ ക്ഷേ​മ​നി​ധി​യി​ൽ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തും.​ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് ബോ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ന​ൽ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തും.

കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മം പാ​സാ​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ്. എ​ന്നാ​ൽ കേ​ര​ള സ​ർ​ക്കാ​ർ നി​യ​മം പാ​സാ​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ന​ന്മ​ക്ക് വേ​ണ്ടി​യാ​ണ്. മ​ത​നി​ര​പേ​ക്ഷ രാ​ജ്യ​മാ​യ ഭാ​ര​ത​ത്തി​ന് പൗ​ര​ത്വ ബി​ൽ അം​ഗി​ക​രി​ക്കാ​നാ​കി​ല്ല. വ​ർ​ധി​ച്ച് വ​രു​ന്ന വി​ല​ക്ക​യ​റ്റം ജ​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ബി​ല്ല് അ​വ​ത​രി​പ്പി​ച്ച​ത് എ​ന്നും ജ​ന​പ​ക്ഷ നി​ല​പാ​ടു​ള്ള സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ച​വ​റ എ​സ്.​ജി.​കെ.​ഓ​ഡി​റ്റോ​റി​യത്തിൽ ​ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി.​അ​നി​ൽ​കു​മാ​ർ, ച​വ​റ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ച​വ​റ ഗോ​പ​കു​മാ​ർ, ആ​ർ​വെ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​പി സു​ധീ​ഷ് കു​മാ​ർ, ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ജി.​ഇ​ന്ദു​ക​ലാ​ധ​ര​ൻ, സെ​ക്ര​ട്ടി എ.​അ​ൻ​സാ​ർ, ഖ​ജാ​ൻ​ജി എം.​കെ.​അ​നി​ൽ​കു​മാ​ർ, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ഒ.​എം.​ദി​ന​ക​ര​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​രാ​ജേ​ന്ദ്ര​ൻ പി​ള്ള ,സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ എം.​ജി.​ഗോ​പി​നാ​ഥ​ൻ​പി​ള്ള, ക​ൺ​വീ​ന​ർ എ​സ് ബി ​ശി​വ​പ്ര​സാ​ദ​ൻ പി​ള്ള എ​ന്നി​വ​ർ പ്രസംഗിച്ചു.
എ​ൻ.​വി​ജ​യ​ൻ പി​ള്ള എം.​എ​ൽ.​എ കു​ടും​ബ സ​ഹാ​യ ഫ​ണ്ട് വി​ത​ര​ണം ചെ​യ്തു.​ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. പൊ​തു​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന പ്ര​ക​ട​നം ത​ട്ടാ​ശേ​രി ജം​ഗ്ഷ​നി​ൽ നി​ന്നു​മാ​രം​ഭി​ച്ച് സ​മ്മേ​ള​ന സ്ഥ​ല​ത്ത് സ​മാ​പി​ച്ചു. സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും.