ക്ഷീ​ര​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍​ക​ണം: മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ
Thursday, December 12, 2019 11:52 PM IST
കൊല്ലം: ക്ഷീ​ര​ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന് ക​ര്‍​ഷ​ക​ര്‍ വ​ര്‍​ധി​ച്ച പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. നെ​ടു​മ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച ക​ന്നു​കു​ട്ടി പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റേ​യും രോ​ഗ​പ്ര​തി​രോ​ധ ക്യാ​മ്പു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മി​ല്‍​മ പാ​ല്‍ സം​സ്‌​ക​ര​ണ​ത്തി​നാ​യി സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ആ​ലോ​ച​ന​ക​ള്‍ ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും പ​ദ്ധ​തി ഉ​ട​ന്‍ യാ​ഥാ​ര്‍​ഥ്യമാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കാ​ര്‍​ഷി​ക സം​സ്‌​കൃ​തി​യെ തി​രി​കെ പി​ടി​ക്കാ​ന്‍ ക്ഷീ​ര​മേ​ഖ​ല​യു​ടെ വി​ക​സ​നം സാ​ധ്യ​മാ​കേ​ണ്ട​തു​ണ്ട്. കേ​ര​ളം പാ​ല്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ്ത കൈ​വ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് അ​ടു​ത്തു​വ​രി​ക​യാ​ണ്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ സ​ബ്‌​സി​ഡി അ​ട​ക്കം ന​ല്‍​കി പാ​ല്‍ ഉ​ത്പാ​ദ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നെ​ടു​മ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് നാ​സ​റു​ദ്ദീ​ന്‍, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് രാ​ജീ​വ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഉ​ഷാ​കു​മാ​രി, ടി ​എ​ന്‍ മ​ന്‍​സൂ​ര്‍, തോ​മ​സ് കോ​ശി, സ​ന്തോ​ഷ് കു​മാ​ര്‍, റി​നു​മോ​ന്‍, ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റുമാ​രാ​യ മ​നു​കു​മാ​ര്‍, എ​ന്‍ സു​രേ​ന്ദ്ര​ന്‍, ഡോ ​എ​സ് ഷാ​ജി റ​ഹ്മാ​ന്‍, ഡോ. ​ബി അ​ജി​ത് ബാ​ബു, ഡോ.​ഡി ഷൈ​ന്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു.