ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ കൊല്ലത്ത്
Thursday, December 12, 2019 11:52 PM IST
കൊ​ല്ലം: ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ രാ​വി​ലെ 11മു​ത​ൽ കൊ​ല്ലം ക്യു​എ​സി ഗ്രൗ​ണ്ടി​ൽ‌ ന​ട​ക്കും. മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്.​ജ​യ​മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എ​ക്സ്.​ഏ​ണ​സ്റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ എം.​മു​കേ​ഷ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.ഡോ.​പി.​എ.​ജോ​യി ഗു​രു​ക്ക​ൾ, ഡോ.​കെ.​രാ​മ​ഭ​ദ്ര​ൻ, കെ.​പി.​കൃ​ഷ്ണ​ദാ​സ് ഗു​രു​ക്ക​ൾ, ക്യു​എ​സി പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​ർ, പി.​വി​ശ്വ​നാ​ഥ​ൻ, ഡോ.​കെ.​ലാ​ൽ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ത​ട​ർ​ന്ന് മ​ത്സ​ര​ങ്ങ​ൾ.

ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബ് അ​ങ്ക​ണ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​വാ​ർ​ഡു​ദാ​ന​വും എം.​മു​കേ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ഡോ.​ജി.​കി​ഷോ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.ഇ​ന്ത്യ​ൻ ക​ള​രി​പ്പ‍​യ​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പൂ​ന്തു​റ സോ​മ​ൻ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ഡോ.​ജി​ജോ ജോ​യി, ഡോ.​പി.​എ.​ജോ​യി, കെ.​പി.​കൃ​ഷ്ണ​ദാ​സ്, ആ​ർ.​ശാ​ശ്വ​ത​ൻ, സ​ലിം, ദി​ലീ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.