അ​നാ​ഥ മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Thursday, December 12, 2019 11:51 PM IST
കൊല്ലം: എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്ര​ത്തി​നു വേ​ണ്ടി കെ.​സോ​മ​പ്ര​സാ​ദ് എംപി യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം എം. ​നൗ​ഷാ​ദ് എംഎ​ൽഎ നി​ർ​വഹി​ച്ചു.

മ​യ്യ​നാ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ. ല​ക്ഷ​മ​ണ​ൻ സിപിഎം ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ. സ​ന്തോ​ഷ്, ഏ​രി​യാ ക​മ്മ​ിറ്റി അം​ഗം കെ. ​എ​സ്. ച​ന്ദ്ര​ബാ​ബു, എ​സ്എ​സ് സ​മി​തി മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫ്രാ​ൻ​സി​സ് സേ​വ്യ​ർ, ട്ര​സ്റ്റി​മാ​രാ​യ പ്ര​ഫ.​എ​സ്. ആ​ൽ​ബി, ആ​ന്‍റ​ണി വി​ൻ​സ​ന്‍റ്, ഇ​മ്മാ​നു​വേ​ൽ എ​ച്ച്. മി​റാ​ൻ​ഡ, കേ​ര​ള മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​ർ അ​യ​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു റാ​വു​ത്ത​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.