ആം​ബു​ല​ൻ​സ് തൊ​ട്ട​രി​കെ​യു​ണ്ടാ​യി​ട്ടും പ​രി​ക്കേ​റ്റ​യാ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല
Wednesday, December 11, 2019 11:51 PM IST
ചാ​ത്ത​ന്നൂ​ർ: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു​ന്ന​വ​രെ എ​ത്ര​യും വേ​ഗം ആ​ശു​പ​ത്ര​യി​ലെ​ത്തി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 108ആം​ബു​ല​ൻ​സ് തൊ​ട്ട​രി​കെ ഉ​ണ്ടാ​യി​ട്ടും വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ൾ​ക്ക് ഉ​പ​ക​രി​ച്ചി​ല്ല.
ബൈ​ക്കി​ൽ കൊ​ല്ലം പാ​സ്പോ​ർ​ട്ട് സേ​വ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ക​ട​യ്ക്ക​ൽ സ്വ​ദേ​ശി ബ​ദ​റു​ദീ(60) നാ​ണ് പ​രി​ക്കേ​റ്റ​ത്.​ ദേ​ശീ​യ​പാ​ത​യി​ൽ ചാ​ത്ത​ന്നൂ​ർ കെഎ​സ്ആ​ർ​ടിസി ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു രാ​വി​ലെ പ​ത്ത​ര​യോ​ടെ​അ​പ​ക​ടം.​
ബ​ദ​റു​ദീ​ൻ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ പി​ന്നാ​ലെ വ​ന്ന കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യി. നാ​ട്ടു​കാ​ർ ബ​ദ​റു​ദീ​നെ തൊ​ട്ട​ടു​ത്തു​ള്ള ചാ​ത്ത​ന്നൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു.
അ​പ​ക​ട​ത്തി​ൽ ഒ​രു വി​ര​ൽ ന​ഷ്ട​പ്പെ​ട്ട ബ​ദ​റു​ദീ​ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാൻ ​ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചു.​ ഇ​തേ ആ​ശു​പ​ത്രി കാ​മ്പൗ​ണ്ടി​ൽ ത​ന്നെ​യു​ള്ള 108 ആം​ബു​ല​ൻ​സി​നാ​യി വി​ളി​ച്ചു. ഉ​ട​ൻ എ​ത്തു​മെ​ന്ന് ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്നും മ​റു​പ​ടി. ആം​ബു​ല​ൻ​സ് എ​ത്താ​ൻ വൈ​കി​യ​പ്പോ​ൾ പ​ല ത​വ​ണ വി​ളി​ച്ചു. ഉ​ട​ൻ എ​ത്തു​മെ​ന്ന മ​റു​പ​ടി ആ​വ​ർ​ത്തി​ച്ചു.
ഏ​റെ നേ​രം ക​ഴി​ഞ്ഞ​പ്പോ​ൾ ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്നും മ​റു​പ​ടി എ​ത്തി. ആം​ബു​ല​ൻ​സി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ ഉ​ണ്ടെ​ന്നും പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​മെ​ന്നും ഇ​ത് ആ​ദ്യ​മേ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ൽ വി​ല​പ്പെ​ട്ട സ​മ​യം ലാ​ഭി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. അ​പ്പോ​ഴേ​യ്ക്കും ബ​ദ​റു​ദീ​ന്‍റെ ബ​ന്ധു​ക്ക​ൾ ക​ട​യ്ക്ക​ലി​ൽ നി​ന്നും വാ​ഹ​ന​വു​മാ​യെ​ത്തി. ബ​ദ​റു​ദീ​നെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.