മ​ണ്ണ​യം പാ​ല​ത്തി​നും റോ​ഡി​നും ശാ​പ​മോ​ക്ഷ​ം
Wednesday, December 11, 2019 11:51 PM IST
ചാ​ത്ത​ന്നൂ​ർ: അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ നാ​ല്പ​തി​ലേ​റെ വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​ണ്ണ​യം പാ​ല​ത്തി​ന് ഒ​ടു​വി​ൽ ശാ​പ​മോ​ക്ഷ​മാ​കു​ന്നു. ബ​ല​ക്ഷ​യ​മു​ള്ള പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നു. അ​ടി​യി​ലെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ ഇ​ള​കി​യതും പൊ​ളിഞ്ഞതുമാ​ണ്.​ വാ​ഹ​ന​ങ്ങ​ൾ ക​യ​റു​മ്പോ​ൾ പാ​ല​ത്തി​ന് കു​ലു​ക്ക​മു​ണ്ടാ​കു​ന്നു. ഇ​രു​വ​ശ​ത്തു​മു​ള്ള ഇ​റ​ക്ക​ത്തി​ന് മ​ധ്യേ സോ​ഡാ​ക്കു​പ്പി​യു​ടെ ക​ഴു​ത്തു പോ​ലെ​യാ​ണ് നി​ല​വി​ലെ പാ​ലം. ഏ​ത് നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന അ​വ ക​ടാ​വ​സ്ഥ​യി​ലാ​ണ്.
ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വി​ല​വൂ​ർ​ക്കോ​ണം വാ​ർ​ഡി​ൽ ഇ​ത്തി​ക്ക​ര​യാ​റി​ൽ ചേ​രു​ന്ന മ​ണ്ണ​യം തോ​ട്ടി​ലാ​ണ് അ​ഞ്ചു മീ​റ്റ​ർ വീ​തി​യും പ​ന്ത്ര​ണ്ട​ര മീ​റ്റ​ർ നീ​ള​വു​മു​ള്ള ഈ ​പാ​ലം. ചാ​ത്ത​ന്നൂ​ർ, ചി​റ​ക്ക​ര, ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളെ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ല​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കാ​ർ​ഷി​ക മേ​ഖ​ല​യാ​യ പ്ര​ദേ​ശ​ങ്ങ​ളു​ടെ ജീ​വ​നാ​ഡി​യാ​ണ് ഈ ​പാ​ലം.
ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ട്ട് മീ​റ്റ​ർ വീ​തി​യി​ൽ പാ​ലം പു​തു​ക്കി പ​ണി​യാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ചാ​ത്ത​ന്നൂ​ർ ശീ​മാ​ട്ടി​മു​ക്ക് മു​ത​ൽ പ​ക​ൽ​ക്കുറി ആ​റ​യി​ൽ വ​രെ​യു​ള്ള റോ​ഡും പു​തു​ക്കി പ​ണി​യും.​ ആ​റ​ര​ക്കോ​ടി രൂ​പ​യാ​ണ് പു​തി​യ പാ​ല​ത്തി​നും റോ​ഡി​നും വേ​ണ്ടി അ​ട​ങ്ക​ൽ തു​ക ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.​ ഇ​തി​ന് സാ​ങ്കേ​തി​ക - ഭ​ര​ണാ​നു​മ​തി​ക​ൾ ല​ഭി​ച്ച​താ​യി അ​റി​യു​ന്നു.
നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യു​ള്ള നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ൾ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്‌.​ എ​ൽ​ജെഡി ​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് മ​ണ്ണ​യം നൗ​ഷാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് വ​രെ ഇ​തി​ന് വേ​ണ്ടി നി​വേ​ദ​നം ന​ൽകി​യി​രു​ന്നു. നി​ല​വി​ലു​ള്ള പാ​ല​ത്തി​ൽ നി​ന്നും മൂ​ന്ന് മീ​റ്റ​ർ ഉ​യ​ർ​ത്തി​യും ഇ​രു​വ​ശ​ത്തെ​യും ഇ​റ​ക്ക​ങ്ങ​ളും വ​ള​വു​ക​ളും ഇ​ല്ലാ​തെ​യാ​ക്കി​യും പാ​ല​വും റോ​ഡും നി​ർമി​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.