കു​റ്റി​ക്കോ​ണം സ്കൂ​ളി​ലെ കു​ട്ടി​ക​ള്‍ ഇ​നി കൃ​ഷി​പാ​ഠ​വും ര​ചി​ക്കും
Wednesday, December 11, 2019 11:51 PM IST
കു​ന്നി​ക്കോ​ട്: കു​റ്റി​ക്കോ​ണം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് യു​പി സ്കൂ​ളി​ലെ കു​ട്ടി​ക​ള്‍ ഇ​നി പാ​ഠ​പു​സ്ത​ക​ത്തി​ലെ അ​റി​വി​നു​മ​പ്പു​റം കൃ​ഷി​പാ​ഠ​വും ര​ചി​ക്കും.
സ്കൂ​ളി​ലെ അ​മ്പ​ത് സെ​ന്‍റ് വ​സ്തു​വി​ല്‍ സ്കൂ​ളി​ലേ​ക്കാ​വ​ശ്യ​മാ​യ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി വി​ള​യി​ച്ചെ​ടു​ക്കും.​കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ച്ച​ക്ക​റി​കൃ​ഷി വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​മോ​ഹ​ന്‍ നി​ര്‍​വ​ഹി​ച്ചു.
തു​ള്ളി​ന​ന രീ​തി അ​വ​ലം​ബി​ച്ചി​ട്ടു​ള്ള കൃ​ഷി​ഭൂ​മി​യി​ല്‍ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ളാ​യ കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ര്‍, ത​ക്കാ​ളി, വ​ഴു​ത​ന, പ​ച്ച​മു​ള​ക്, വെ​ള്ള​രി, മ​ത്ത​ന്‍, പ​ട​വ​ലം, പാ​വ​ല്‍, പ​യ​ര്‍, ചീ​ര, വെ​ണ്ട, കു​മ്പ​ളം ഉ​ള്‍​പ്പെ​ടെ​യാ​ണ് കൃ​ഷി ചെ​യ്യു​ക.
വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ സ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ പി ​വി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സു​നി സു​രേ​ഷ്, ഹെ​ഡ്മി​സ്ട്ര​സ് ജെ​സി തോ​മ​സ്, കൃ​ഷി ഓ​ഫീ​സ​ര്‍ അ​ഞ്ജു ജോ​ര്‍​ജ്, മോ​ളി തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.