മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള​ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ വി​ക്ടോ​റി​യാ സെ​ബാ​സ്റ്റ്യ​ൻ വി​ട​വാ​ങ്ങി
Wednesday, December 11, 2019 11:51 PM IST
പു​ന​ലൂ​ർ: മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള​ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ വി​ക്ടോ​റി​യാ സെ​ബാ​സ്റ്റ്യ​ൻ വി​ട​വാ​ങ്ങി. 1981ൽ ​മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള​ള പു​ര​സ്കാ​രം അ​ന്ന​ത്തെ രാ​ഷ്ട്ര​പ​തി​യാ​യി​രു​ന്ന നീ​ലം സ​ഞ്ജീ​വ റെ​ഡി​യി​ൽ നി​ന്നാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്.
33 വ​ർ​ഷം അ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. പു​ന​ലൂ​ർ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​യെ​ന്ന നി​ല​യി​ലും വി​ക്ടോ​റി​യ ടീ​ച്ച​ർ അം​ഗീ​കാ​രം നേ​ടി​യി​രു​ന്നു. രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്ത് കൂ​നം​കു​ഴി നെ​ൽ​സ​ൺ ഹൗ​സി​ൽ വി​ക്ടോ​റി​യ ടീ​ച്ച​ർ മാ​തൃ​ക​യാ​യി​രു​ന്നു.
കെ​ആ​ർ​എ​ൽ​സി സി ​ഭ​ര​ണ സ​മി​തി അം​ഗ​മാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്‍റെ ജി​ല്ലാ ഭാ​ര​വാ​ഹി​യെ​ന്ന നി​ല​യി​ലും ടീ​ച്ച​ർ​ക്ക് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​യ്ക്കാ​ൻ ക​ഴി​ഞ്ഞു.
80 കാ​ല​യ​ള​വി​ൽ ദീ​പി​ക പ​ത്ര​ത്തി​ന്‍റെ ഏ​ജ​ൻ​സി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. ക​ർ​മ്മ​രം​ഗ​ത്ത് ഏ​റ്റ​വും മി​ക​ച്ച വ്യ​ക്തി​ത്വ​ത്തെ​യാ​ണ് ടീ​ച്ച​റു​ടെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യ​ത്.