വാ​ട്ട​ർ അ​തോ​റി​റ്റി എ​ച്ച്ആ​ർ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണം
Wednesday, December 11, 2019 11:51 PM IST
കൊ​ല്ലം: കേ​ര​ളാ വാ​ട്ട​ർ അ​തോ​റി​റ്റി പ​ന്പ്-​വാ​ൽ​വ് ഓ​പ്പ​റേ​റ്റ​ർ, മീ​റ്റ​ർ റീ​ഡ​ർ, ഡ്രൈ​വ​ർ, സെ​ക്യൂ​രി​റ്റി, സ്വീ​പ്പ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി ജോ​ലി​ചെ​യ്യു​ന്ന 7000-ത്തോ​ളം പ​ബ്ളി​ക് ഹെ​ൽ​ത്ത് എ​ച്ച്ആ​ർ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി എ​ച്ച്ആ​ർ എം​പ്ലോ​യി​സ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
എ​ച്ച്ആ​ർ വി​ഭാ​ഗ​ത്തി​ന്‍റെ ഒ​രു ഡ്യൂ​ട്ടി വേ​ത​നം 700- രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക, ഇ​എ​സ്ഐ, പി​എ​ഫ്, ബോ​ണ​സ് എ​ന്നി​വ അം​ഗീ​ക​രി​ക്കു​ക, ഗ്രൗ​ണ്ട് വാ​ട്ട​റി​ലെ പോ​ലെ സി​എ​ൽ​ആ​ർ, എ​സ്എ​ൽ​ആ​ർ, ത​സ്തി​ക​യി​ൽ എ​ച്ച്ആ​ർ ജോ​ലി പു​ന​ർ​നി​ർ​ണ​യം ചെ​യ്ത് സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് ജ​ല വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​ക്കും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​റ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ജി.​ഒ. അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കെ.​ജി.​കു​മാ​ര​പ്പി​ള്ള, എ​സ്. വ​ർ​ഗീ​സ്, മു​ജീ​ബൂ​ർ റ​ഹ്മാ​ൻ പ​ട​യ​ണി, വി.​ആ​ന്‍റോ​പോ​ൾ, എ​സ്. ഹേ​മ​ച​ന്ദ്ര​ൻ, ആ​ർ. ഹ​രി, എ​സ്. വേ​ണു​കു​ട്ട​ൻ, സി.​വി. ജോ​യി, ആ​ർ. സു​ന​ന്ദ​കു​മാ​ർ, കെ.​സ​ന്തോ​ഷ്കു​മാ​ർ, എ​ൻ.​സു​കു​മാ​രി, കെ.​ചെ​ല്ല​പ്പ​ൻ, ആ​ർ. ലേ​ഖ, എ​ൻ.​ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.