എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​പ​ക​ട​ ര​ക്ഷാ​പ​രി​ശീ​ല​നം
Wednesday, December 11, 2019 11:51 PM IST
കൊ​ല്ലം : ജി​ല്ല​യി​ലെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ട്രാ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് സു​ര​ക്ഷ, ഫ​സ്റ്റ് എ​യ്ഡ്, ബി ​എ​ൽ എ​സ് പ​രി​ശീ​ല​നം ന​ൽ​കു​ന്നു.
ര​ണ്ടു ഘ​ട്ട​മാ​യാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ജേ​ക്ക​ബ് ജോ​ൺ പ​റ​ഞ്ഞു. ആ​ദ്യ ഘ​ട്ട പ​രി​ശീ​ല​നം ഇ​ന്ന് രാ​വി​ലെ 10ന് എ​ക്സൈ​സ് ജി​ല്ലാ ഓ​ഫീ​സി​ലെ കോ​ൺ​ഫ്ര​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.
ട്രാ​ക്ക് ഫൗ​ണ്ട​ർ സെ​ക്ര​ട്ട​റി എം.​വി.​ഐ ശ​ര​ത്ച​ന്ദ്ര​ൻ, ട്രാ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹോ​ളി​ക്രോ​സ് ഹോ​സ്പി​റ്റ​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​തു​ര​ദാ​സ്, മു​കേ​ഷ് എ​ന്നി​വ​ർ പ​രി​ശീ​ല​നം ന​ൽ​കും. ഫ​യ​ർആൻഡ് റെ​സ്ക്യൂ​വി​ന്‍റെ കൊ​ല്ലം ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ട്രാ​ക്ക് ഇ​തേ രീ​തി​യി​ൽ മു​ൻ​പ് പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്.