ആ​ധാ​രം എ​ഴു​ത്ത് അ​സോ. ജി​ല്ലാ സ​മ്മേ​ള​നം ച​വ​റ​യി​ൽ
Wednesday, December 11, 2019 11:51 PM IST
ച​വ​റ: ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം 13, 14 ദി​വ​സ​ങ്ങ​ളി​ൽ ച​വ​റ​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ര​ജി​സ്ട്രേ​ഷ​ൻ മേ​ഖ​ല​യി​ൽ 25000 ത്തോ​ളം പേ​രാ​ണ് കു​ടും​ബം പു​ല​ർ​ത്തി വ​രു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പു​ത്ത​ൻ പ​രി​ഷ്കാ​ര​ങ്ങ​ൾ ആ​ധാ​ര​മെ​ഴു​ത്തു​കാ​രു​ടെ തൊ​ഴി​ൽ ന​ഷ്ട്ട​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.
ആ​ധാ​ര​മെ​ഴു​ത്ത്കാ​രി​ൽ 65 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ ക്ഷേ​മ​നി​ധി​യി​ൽ നി​ന്നും പു​റ​ത്താ​ണ്. അ​വ​ർ​ക്ക് തു​ട​ർ ചി​കി​ത്സ ല​ഭി​ക്കു​ക​യോ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യോ വേ​ണം. കൂ​ടാ​തെ ഇ​വ​ർ​ക്ക് റി​ട്ട​യ​ർ​മെ​ന്‍റ് ആ​നു​കൂ​ല്യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
13ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന പ്ര​ക​ട​നം ച​വ​റ ത​ട്ടാ​ശേ​രി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് സ​മ്മേ​ള​ന ന​ഗ​രി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ച​വ​റ എ​സ് ജി ​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​കും. വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും ആ​ദ​രി​ക്ക​ലും എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി യും, ​കു​ടും​ബ സ​ഹാ​യ ഫ​ണ്ട് വി​ത​ര​ണം എ​ൻ വി​ജ​യ​ൻ പി​ള്ള എം​എ​ൽ എ ​യും നി​ർ​വ​ഹി​ക്കും.
വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. 14 ന് ​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ ​ജി ഇ​ന്ദു ക​ലാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ എം ​ജി ഗോ​പി​നാ​ഥ​ൻ​പി​ള്ള, ക​ൺ​വീ​ന​ർ എ​സ് ബി ​ശി​വ​പ്ര​സാ​ദ​ൻ പി​ള്ള, ബി ​കൃ​ഷ്ണ​കു​മാ​ർ, ബി ​അ​നി​ൽ​കു​മാ​ർ, ജ​സ്റ്റി​ൻ പ്ര​താ​പ് എ​ന്നി​വ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.