ശി​വ​ഗി​രി തീ​ർ​ഥാ​ട​ന പു​ര​സ്കാ​രം ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി​ക്ക്
Wednesday, December 11, 2019 11:23 PM IST
കൊ​ല്ലം: ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ​സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ശി​വ​ഗി​രി തീ​ർ​ഥാ​ട​ന പു​ര​സ്കാ​ര​ത്തി​ന് ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി​ക്ക് ന​ൽ​കും.
സാ​മൂ​ഹി​ക സാം​സ്കാ​രി​ക ആ​ത്മീ​യ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. കൊ​ല്ലം പു​ത്തൂ​രി​ൽ ആ​ർ.​ശ​ങ്ക​റു​ടെ ജ​ന്മ​ഗൃ​ഹ​ത്തി​ൽ നി​ന്ന് 28ന് ​പു​റ​പ്പെ​ടു​ന്ന ശി​വ​ഗി​രി തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് സം​ഘം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ഴു​കോ​ൺ രാ​ജ്മോ​ഹ​നും സെ​ക്ര​ട്ട​റി ബി.​സ്വാ​മി​നാ​ഥ​നും അ​റി​യി​ച്ചു.