ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ഉ​ദ്ഘാ​ട​ന​വും സെ​മി​നാ​റും
Wednesday, December 11, 2019 11:23 PM IST
കൊ​ല്ലം: ക​ട​പ്പാ​ക്ക​ട ഗ്രീ​ൻ കേ​ര​ള ഓ​ർ​ക്കി​ഡ് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഗ്രീ​ൻ കേ​ര​ള ഓ​ർ​ക്കി​ഡ് ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ ഉ​ദ്ഘാ​ട​ന​വും സെ​മി​നാ​റും പ്ര​ദ​ർ​ശ​ന​വും 14,15 തീ​യ​തി​ക​ളി​ൽ കൊ​ല്ലം ഉ​പാ​സ​ന ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ക്കും.
14ന് ​രാ​വി​ലെ പ​ത്തി​ന് കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ എ​ൻ.​മോ​ഹ​ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ എം.​നൗ​ഷാ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ.​പ​ദ്മ​കു​മാ​ർ, അ​ജീ​ഷ് ബാ​ലു, ഡോ.​കെ.​ച​ന്ദ്ര​പ്ര​സാ​ദ്, കെ.​വി​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജി​ല്ല​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന ഓ​ർ​ക്കി​ഡ് ക​ർ​ഷ​ക​രി​ൽ ഒ​രാ​ളാ​യ കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ലെ പ്ര​ഫ.​ഇ.​എ.​ജോ​ർ​ജി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.
തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ഓ​ർ​ക്കി​ഡ് സെ​മി​നാ​റി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഡോ.​എം.​സ​ലിം, അ​ജി​ത് ക​ര​കു​ളം, റീ​ന സൂ​സ​ൻ ചാ​ക്കോ, സി.​എ​ൽ.​അ​ജ​യ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് 14,15 തീ​യ​തി​ക​ളി​ൽ വി​വി​ധ​യി​നം ഓ​ർ​ക്കി​ഡു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും.