ക​ല്ലു​വാ​തു​ക്ക​ലി​ൽ പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പ് 18ന്
Wednesday, December 11, 2019 11:23 PM IST
ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പ് 18-ന് ​ന​ട​ത്തും. പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി​പി​എ​മ്മി​ലെ പി.​അം​ബി​കാ​കു​മാ​രി രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പ്. ഇ​ട​തു മു​ന്ന​ണി ഭ​ര​ണം ന​ട​ത്തു​ന്ന പ​ഞ്ചാ​യ​ത്തി​ൽ അ​വ​സാ​ന​ത്തെ ഒ​രു വ​ർ​ഷം പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വേ​ണ​മെ​ന്ന സി​പി​ഐ​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സി​പി​എം കാ​രി​യാ​യ പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ച​ത്. 23 അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ സി​പി​എ​മ്മി​ന് ഒ​മ്പ​തും സി​പി​ഐ​യ്ക്ക് ര​ണ്ടും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഒ​രു മു​ന്ന​ണി​യ്ക്കും ഭു​രി​പ​ക്ഷ​മി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി​ക്ക് നാ​ലം​ഗ​ങ്ങ​ളു​ണ്ട്.
യു​ഡി​എ​ഫി​ന് എ​ട്ടം​ഗ​ങ്ങ​ളു​മു​ണ്ട്. ബി​ജെ​പി​യു​ടെ നി​ല​പാ​ട് പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക​മാ​വും. ഇ​ത് ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും നെ​ഞ്ചി​ടി​പ്പ് വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.
ര​ണ്ടം​ഗ​ങ്ങ​ളു​ള്ള സി​പി​ഐ​യി​ലെ ഏ​ക വ​നി​താ അം​ഗ​മാ​യ സി​ന്ധു​വാ​ണ് ഇ​ട​തു മു​ന്ന​ണി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി. യു​ഡി​എ​ഫ് ഇ​തു​വ​രെ​യും സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ബി​ജെ​പി ഇ​രു​മു​ന്ന​ണി​ക​ളെ​യും പി​ന്താ​ങ്ങാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ അ​റി​വ്. ബി​ജെ​പി​യു​ടെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​വും.​ബി​ജെ​പി തീ​രു​മാ​നി​ക്കു​ന്ന​വ​ർ പ്ര​സി​ഡ​ന്‍റാ​കും എ​ന്ന​താ​ണ് അ​വ​സ്ഥ.