പോ​ലീ​സ് അ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളും സ്റ്റേ​ഷ​നി​ല്‍ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി
Wednesday, December 11, 2019 11:23 PM IST
അ​ഞ്ച​ല്‍: ദ​ളി​ത്‌ കോ​ള​നി​യി​ല്‍ അ​ഞ്ച​ല്‍ പോ​ലീ​സ് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന അ​നാ​വ​ശ്യ പ​രി​ശോ​ധ​ന​ക​ള്‍​ക്കെ​തി​രെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കോ​ള​നി​വാ​സി​ക​ള്‍ അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.
ചൊ​വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ന്നു എ​ന്നാ​രോ​പി​ച്ച് അ​ഞ്ച​ൽ ക​രു​കോ​ൺ കു​ട്ട​നാ​ട് മ​ട​വൂ​ർ കോ​ള​നി പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലെ നി​വാ​സി​ക​ളാ​ണ് കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​ത്.
കോ​ള​നി​ക്ക് സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ല്‍ ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് കോ​ള​നി​വാ​സി​ക​ളാ​യ ചി​ല​ര്‍​ക്കെ​തി​രെ അ​ഞ്ച​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ലാ​ണ് കോ​ള​നി​യി​ല്‍ പോ​ലീ​സ് നി​ത്യ​വും അ​തി​ക്ര​മം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് കോ​ള​നി​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.
സം​ഘ​ര്‍​ഷം ക​ണ്ടു പി​ടി​ച്ചു​മാ​റ്റി​യ യു​വാ​ക്ക​ള്‍​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു​വെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി പോ​ലീ​സ് അ​തി​ക്ര​മ​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ല​ഭി​ക്കാ​തെ ത​ങ്ങ​ള്‍ സ്റ്റേ​ഷ​ന്‍ വി​ട്ട് പോ​കി​ല്ലെ​ന്ന്‍ വ്യ​ക്ത​മാ​ക്കി​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും പാ​യ് വി​രി​ച്ച് കി​ട​ന്നും പ്ര​തി​ഷേ​ധി​ച്ചു.
ഒ​ടു​വി​ല്‍ സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്ത് എ​ത്തി​യ പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി അ​നി​ല്‍ ദാ​സ് സ​മ​ര​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക്കൊ​ടു​വി​ല്‍ അ​നാ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും പോ​ലീ​സ് അ​തി​ക്ര​മം കാ​ട്ടി​യോ എ​ന്ന​ത് അ​ന്വേ​ഷി​ക്കും എ​ന്ന ഉ​റ​പ്പി​ന്‍​മേ​ലും രാ​ത്രി പ​ത്തോ​ടെ സ​മ​ര​ക്കാ​ര്‍ പി​രി​ഞ്ഞ് പോ​വു​ക​യാ​യി​രു​ന്നു.
അ​തേ​സ​മ​യം സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളെ അ​ന്വേ​ഷി​ച്ച് കോ​ള​നി​യി​ല്‍ എ​ത്തി​യ​താ​ണെ​ന്നും ആ​രെ​യും ക​ള്ള​ക്കേ​സി​ൽ ഉ​ള്‍​പ്പെ​ടു​ത്തു​ക​യോ അ​തി​ക്ര​മം കാ​ട്ടു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ഞ്ച​ൽ സി​ഐ സി.​എ​ൽ സു​ധീ​ർ പ​റ​ഞ്ഞു.