ഭ​ർ​തൃ​മാ​താ​വി​നെ ത​ല​യ്ക്കി​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ
Wednesday, December 11, 2019 11:23 PM IST
കൊ​ട്ടാ​ര​ക്ക​ര: ഭ​ർ​തൃ​മാ​താ​വി​നെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്കി​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ.
വെ​ണ്ടാ​ർ വെ​ൽ​ഫ​യ​ർ സ്കു​ളി​നു സ​മീ​പം ആ​മ്പാ​ടി​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ബി​മ​ൽ കു​മാ​റി​ന്‍റെ ഭാ​ര്യ ഗി​രി​ത (41) യാ​ണ് പി​ടി​യി​ലാ​യ​ത്. ബി​മ​ൽ കു​മാ​റി​ന്‍റെ അ​മ്മ ര​മ​ണി​യ​മ്മ (66) യെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ അ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ട​യാ​ണ് സം​ഭ​വം.
സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: മു​റി​ക്കു​ള്ളി​ൽ ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ര​മ​ണി​യ​മ്മ​യെ പാ​റ​ക​ല്ലു​കൊ​ണ്ട് ഗി​രി​ത ത​ല​യ്ക്ക് ഇ​ടി​ക്കു​ക​യാാ​യി​രു​ന്നു. നി​ല​വി​ളി​കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ അ​ടു​ക്ക​ള​വാ​ത്തി​ൽ ച​വി​ട്ടി തു​റ​ന്ന​പ്പോ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ക്കു​ന്ന ര​മ്മ​ണി​യ​മ്മ​യെ​യാ​ണ് ക​ണ്ട​ത്. ഇ​ടി​ക്കാ​നു ഉ​പ​യോ​ഗി​ച്ച ക​ല്ലും സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഗി​രി​ത​യെ പോ​ലീ​സ് ഇ​വി​ടെ നി​ന്നും പി​ടി​കൂ​ടി. കൊ​ല​പാ​ത ശ്ര​മ​ത്തി​ന് ഗി​ര​ത​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പു​ത്തൂ​ർ എ​സ്എ ര​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.