ദ്വ​യാം​ഗ നാ​ട​കം പ​ന്ത​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി
Wednesday, December 11, 2019 11:23 PM IST
പ​ര​വൂ​ർ: നെ​റ്റു​വ​ർ​ക്ക് ഒ​ഫ് തി​യേ​റ്റ​ർ ആ​ർ​ട്ടി​സ്റ്റി​ക് ആ​ക്ടി​വി​സ്റ്റ്സ് ഒ​ഫ് കേ​ര​ള​യു​ടെ (നാ​ട​ക്) പ്ര​ഥ​മ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം പ​ര​വൂ​ർ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ന്‍റ് മൈ​താ​നി​യി​ൽ അ​വ​ത​രി​പ്പി​ച്ച പ​ന്ത​ങ്ങ​ൾ എ​ന്ന ദ്വ​യാം​ഗ നാ​ട​കം കാ​ണി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മ​മാ​യി.

ലോ​ക​ത്ത് അ​ധി​കാ​ര​ത്തി​ൽ വ​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളെ​ല്ലാം പി​ന്നീ​ട് ജ​ന​വ​ഞ്ച​ക​രാ​യി മാ​റി​യ ച​രി​ത്രം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​താ​ണ് നാ​ട​ക​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ഇ​ത്ത​രം ഭ​ര​ണാ​ധി​പ​ന്മാ​രെ കോ​മാ​ളി​ക​ളാ​യി ചി​ത്രീ​ക​രി​ച്ച് ജ​ന​മ​ധ്യ​ത്തി​ൽ വി​ചാ​ര​ണ​ചെ​യ്ത് ആ​ൾ​ക്കൂ​ട്ടം തൂ​ക്കി​കൊ​ല്ലു​ന്ന​താ​ണ് പ​ത്ത് മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള നാ​ട​ക​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

എ​ല്ലാ രാ​ജ്യ​ത്തെ​യും ജ​നാ​ധി​പ​ത്യ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളും ഏ​കാ​ധി​പ​ത്യ ഭ​ര​ണാ​ധി​കാ​രി​ക​ളും ഒ​രേ സ്വ​ഭാ​വ​ക്കാ​രാ​യി​രു​ന്നു എ​ന്ന ച​രി​ത്രം കൂ​ടി ഈ ​നാ​ട​കം ഓ​ർ​പ്പെ​ടു​ത്തു​ന്നു. വൈ​ലോ​പ്പി​ള്ളി​യു​ടെ പ​ന്ത​ങ്ങ​ൾ എ​ന്ന ക​വി​ത​യും നാ​ട​ക​ത്തി​ന് പ്ര​ചോ​ദ​ന​മാ​യി​ട്ടു​ണ്ട്.

ഈ ​ക​വി​ത​യി​ലെ ചോ​ര തു​ടി​ക്കും ചെ​റു​കൈ​ക​ളേ പേ​റു​ക വ​ന്നീ പ​ന്ത​ങ്ങ​ൾ.....​എ​ന്ന ക​വി​താ​ലാ​പ​ന​ത്തി​ലൂ​ടെ​യാ​ണ് നാ​ട​ക​ത്തി​ന് വി​രാ​മ​മാ​കു​ന്ന​ത്. വേ​ണു ചോ​ഴ​ത്തി​ന്‍റേ​താ​ണ് ര​ച​ന. ബി​ജു നെ​ട്ട​റ​യും വേ​ണു ചോ​ഴ​ത്തു​മാ​ണ് അ​ഭി​നേ​താ​ക്ക​ൾ.