ക​ർ​ണാ​ട​ക​യി​ൽ വാ​ഹ​നം ഇ​ടി​ച്ച് കാ​രം​കോ​ട് സ്വ​ദേ​ശി മ​രി​ച്ചു
Wednesday, December 11, 2019 12:31 AM IST
ചാ​ത്ത​ന്നൂ​ർ: ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ൽ വാ​ഹ​നം ഇ​ടി​ച്ച് ചാ​ത്ത​ന്നൂ​ർ കാ​രം​കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ഏ​റം പ​ണ്ടാ​ര​ത്തോ​പ്പി​ൽ വീ​ട്ടി​ൽ മോ​ഹ​ന​ന്‍റെ മ​ക​ൻ മ​നു (20) വാ​ണ് മ​രി​ച്ച​ത്. ചി​ത്ര​ദു​ർ​ഗ​യി​ലെ മൊ​ബൈ​ൽ ഫോ​ൺ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മ​നു റോ​ഡ​രി​കി​ൽ നി​ല്ക്കു​മ്പോ​ൾ വാ​ഹ​നം ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ൽ​ക്ഷ​ണം മ​രി​ച്ചു.​ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ച​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കാ​നാ​യി ബ​ന്ധു​ക്ക​ൾ ചി​ത്ര​ദു​ർ​ഗ​യി​ലേ​യ്ക്ക് പോ​യി.​നേ​ര​ത്തെ ബം​ഗ​ളൂ​രു​വി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മ​നു അ​ടു​ത്ത കാ​ല​ത്താ​ണ് ചി​ത്ര​ദു​ർ​ഗ​യി​ലെ​ത്തി​യ​ത്‌. നാ​ട്ടി​ൽ വ​രാ​നി​രി​ക്കേ​യാ​ണ് ദു​ര​ന്തം. പ​രേ​ത​യാ​യ ര​മ​ണി​യാ​ണ് മാ​താ​വ്.​സ​ഹോ​ദ​ര​ങ്ങ​ൾ: മ​നോ​ജ്, മ​നീ​ഷ്.