കാ​ർ​ഷി​ക കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രാ​മ സ​ഹ​വാ​സ ക്യാ​മ്പ് ചാ​ത്ത​ന്നൂ​രി​ൽ
Wednesday, December 11, 2019 12:08 AM IST
ചാ​ത്ത​ന്നൂ​ർ: വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ലേ​ക്ക്. ഗ്രാ​മ സ​ഹ​വാ​സ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ചാ​ത്ത​ന്നൂ​രി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്.​ ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ൽ താ​മ​സി​ച്ച് കാ​ർ​ഷി​ക രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കും. ഒ​രാ​ഴ്ച നീ​ണ്ടു നി​ല്ക്കു​ന്ന സ​ഹ​വാ​സ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി പു​യ​പ്പ​ള്ളി, ആ​ദി​ച്ച​ന​ല്ലൂ​ർ, ചാ​ത്ത​ന്നൂ​ർ, ചി​റ​ക്ക​ര ,ക​ല്ലു​വാ​തു​ക്ക​ൽ ,പൂ​ത​ക്കു​ളം എ​ന്നീ ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ക്യാ​മ്പ്.

വീ​ടു​ക​ളി​ൽ ത​ങ്ങി ക​ർ​ഷ​ക​ന്‍റെ ഒ​രു ദി​വ​സം എ​ങ്ങ​നെ​യാ​ണെ​ന്ന് വി​ല​യി​രു​ത്തും.​ കൃ​ഷി വി​പു​ല​പ്പെ​ടു​ത്താ​ൻ ഫാം​പ്ലാ​നു​ക​ൾ ത​യാ​റാ​ക്കും. ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, കൃ​ഷി ഓ​ഫീ​സു​ക​ളി​ൽ നി​ന്ന് വി​വ​ര​ശേ​ഖ​ര​ണം, പ​ങ്കാ​ളി​ത്ത ഗ്രാ​മ​വി​ശ​ല​ക​ന പ​രി​പാ​ടി ആ​ഗ്രോ ക്ലി​നി​ക്, പ​രി​ശീ​ല​നം, പ്ര​ദ​ർ​ശ​നം, സ​ഞ്ച​രി​ക്കു​ന്ന മ​ണ്ണ് പ​രി​ശോ​ധ​നാ ലാ​ബ്, സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണം, തു​ട​ങ്ങി​യ​വ ക്യാ​മ്പിന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തം.

വി​ദ്യാ​ർ​ഥി​ക​ൾ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ചാ​ത്ത​ന്നൂ​രി​ൽ എ​ത്തി ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​ർ​ഷ​ക​ർ എ​ന്നി​വ​രോ​ട് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.​ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചാ​ത്ത​ന്നൂ​ർ സം​തൃ​പ്തി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​ഇ​തി​ന് മു​ന്നോ​ടി​യാ​യി വി​ളം​ബ​ര ജാ​ഥ​യും ന​ട​ത്തും.16 ന് ​രാ​വി​ലെ ചാ​ത്ത​ന്നൂ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ടീ​ൽ വ​സ്തു​ക്ക​ൾ, ചെ​റി​യ കാ​ർ​ഷി​ക​യ​ന്ത്ര​ങ്ങ​ൾ, ന​വീ​ന കൃ​ഷി​രീ​തി​ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യും.

19 ന് ​പു​ത​ക്ക​ള​ത്ത് സ​മാ​പ​ന സ​മ്മേ​ള​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തെ​രു​വ് നാ​ട​കം, കാ​ർ​ഷി​ക ശാ​സ്ത്ര​ജ്ഞ​രു​ടെ അ​ഭി​മു​ഖം ക​ലാ​സ​ന്ധ്യ എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.