ക്ഷേ​ത്ര​ത്തി​ലെ നി​ല​വി​ള​ക്കു​ക​ൾ മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ
Wednesday, December 11, 2019 12:07 AM IST
കൊ​ട്ടാ​ര​ക്ക​ര: മ​ഹാ​ഗ​ണ​പ​തി ക്ഷേത്രത്തിലെ നിലവിളക്കുകൾ മോഷ്ടിച്ചയാൾ പിടിയിൽ. ക്ഷേ​ത്രം വ​ക ഓ​ഡി​റ്റോ​റി​യ​ത്തിന്‍റെ കി​ഴ​ക്കു​വ​ശം കാ​ർ​ത്തി​ക വി​ള​ക്ക് തെ​ളി​യി​ക്കു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നാ​ല് നി​ല​വി​ള​ക്കു​ക​ൾ മോ​ഷ്ടി​ച്ചെ​ടു​ത്ത ഓ​ട​നാ​വ​ട്ടം ക​ട്ട​യി​ൽ മു​റി​യി​ൽ മൂ​ന്നാ​റ്റ് മു​ക്കി​ന് സ​മീ​പം ജ​ന​നി മ​ന്ദി​ര​ത്തി​ൽ ത​മ്പി ( 6 4)ആ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.എ​സ്​ഐ സാ​ബു​ജി മാ​സ്, പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ശ്വ​നാ​ഥ്‌, സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.