വി​ദ്യാ​ഭ്യാ​സ സ്‌​കോള​ർഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, December 11, 2019 12:07 AM IST
ചാ​ത്ത​ന്നൂ​ർ: എ​ൻഎ​സ്എ​സ് ​ചാ​ത്ത​ന്നൂ​ർ താ​ലൂ​ക്ക് യൂ​ണി​യന്‍റെ വി​ദ്യാ​ഭ്യാ​സ സ്കോളർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു.​ ക​ര​യോ​ഗ യൂ​ണി​യ​നി​ലെ 80 ക​ര​യോ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ്പ് സ​മ്മാ​നി​ച്ച​ത്.​ പ്ര​തി​നി​ധി സ​ഭാം​ഗ​വും കൊ​ല്ലം താ​ലൂക്ക് യൂ​ണി​യ​ൻ പ്ര​സി​ഡന്‍റുമാ​യ ഡോ.​ജി.​ഗോ​പ​കു​മാ​ർ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ലൂ​ക്ക് യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ണി​യ​ൻ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ചാ​ത്ത​ന്നൂ​ർ മു​ര​ളി അ​ധ്യ​ക്ഷ​നാ​യി. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ആ​ർ.​അ​ര​വി​ന്ദാ​ക്ഷ​ൻ പി​ള്ള,. ജി. ​പ്ര​സാ​ദ്കു​മാ​ർ, പി.​മ​ഹേ​ഷ്, ആ​ർ.​രാ​ജ​രേ​ഖ ര​ൻ പി​ള്ള, ബി.​എ.​ശ്രീ​നാ​ഗേ​ഷ്, പ​ര​വൂ​ർ മോ​ഹ​ൻ​ദാ​സ്, പി.​സ​ജീ​ഷ്, ശി​വ​പ്ര​സാ​ദ​ക്കു​പ്പ്, ആ​ർ.​മു​ര​ളീ​ധ​ര​ക്കു​റു​പ്പ് ,പി.​രാ​മ​ച​ന്ദ്ര​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.