കാ​ർ​ത്തി​ക വി​ള​ക്ക് തെ​ളി​യ്ക്കാ​ൻ പ്ലാ​സ്റ്റി​ക് മെ​ഴു​ക് ചെ​രാ​തു​ക​ളും
Wednesday, December 11, 2019 12:07 AM IST
ചാ​ത്ത​ന്നൂ​ർ: കാ​ർ​ത്തി​ക വി​ള​ക്ക് തെ​ളി​യിക്കാ​ൻ പ്ലാ​സ്റ്റി​ക് ചെ​രാ​തു​ക​ളും. മ​ൺ​ചെ​രാ​തു​ക​ളെ​ക്കാ​ൾ സൗ​ക​ര്യ​വും എ​ണ്ണ ഒ​ഴി​ക്കു​ക​യോ തി​രി ഉ​ണ്ടാ​ക്കു​ക​യോ ചെ​യ്യേ​ണ്ട ആ​വ​ശ്വ​മി​ല്ലാ​ത്ത​വ​യാ​ണ് ഈ ​ചെ​രാ​തു​ക​ൾ.

ചെ​റി​യ പ്ലാ​സ്റ്റി​ക് ചെ​രാ​തി​ൽ തി​രി​യി​ട്ട് മെ​ഴു​ക് നി​റ​ചി​രി​ക്ക​യാ​ണ്.​ ക​വ​ർ പൊ​ട്ടി​ച്ച് തി​രി ക​ത്തി​ച്ചാ​ൽ മി​നി​ട്ടു​ക​ളോ​ളം ദീ​പം പ്ര​കാ​ശി​ക്കും. പ​ത്ത് വി​ള​ക്കു​ക​ളു​ള്ള ഒ​രു ക​വ​ർ 35 രൂ​പ നി​ര​ക്കി​ലാ​ണ് മാ​ർ​ക്ക​റ്റി​ൽ ല​ഭി​ച്ച​ത്. ​കൊ​ല്ലം ക​ട​പ്പാ​ക്ക​ട​യി​ലു​ള്ള ഒ​രു ക​മ്പ​നി​യാ​ണ് പ്ലാ​സ്റ്റി​ക് കാ​ർ​ത്തി​ക​വി​ള​ക്കു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.​ ഇ​തി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യു​ണ്ടാ​യി. ക​ട​ക​ൾ​ക്ക് മു​ന്നി​ലും വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മു​ന്നി​ലും ഏ​റി​യ പ​ങ്കും കാ​ർ​ത്തി​ക വി​ള​ക്കാ​യി ജ്വ​ലി​ച്ച​ത് ഇ​താ​ണ്.

മ​ൺ​ചെ​രാ​തു​ക​ൾ ര​ണ്ടു രൂ​പ നി​ര​ക്കി​ലാ​ണ് വി​പ​ണി​യി​ൽ വി​ല്പ​ന ന​ട​ത്തി​യ​ത്. ഇ​ത് ഉ​ട​ഞ്ഞു​പോ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. എ​ണ്ണ​യും തി​രി​യും വേ​റെ ക​രു​തുക​യും വേ​ണം. പു​തി​യ പ്ലാ​സ്റ്റി​ക് ചെ​രാ​തിന് ​ഇ​തൊ​ന്നും വേ​ണ്ട. ഇ​തി​ന്‍റെ വ​ര​വോ​ടെ മെ​ഴു​ക് തി​രി​യു​ടെ വി​ല്പ​ന​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. മെ​ഴു​കു​തി​രി ക​ത്തി​ക്കു​ന്ന​വ​ർ പ്ലാ​സ്റ്റി​ക് ചെ​രാ​തി​ലേ​ക്ക് തി​രി​ഞ്ഞ​താ​ണ് മെ​ഴു​കു​തി​രി​യ്ക്കു് തി​രി​ച്ച​ടി​യാ​യ​ത്. ആ​ഘോ​ഷ​ങ്ങ​ളി​ൽ ദീ​പ നി​ര തെ​ളി​ക്കാ​ൻ ഇ​നി പ്ലാ​സ്റ്റി​ക് മെ​ഴു​ക് ചെ​രാ​തു​ക​ൾ മു​ൻ​പ​ന്തി​യി​ല്ലുണ്ടാ​കാ​നാ​ണ് സാ​ധ്യ​ത.