തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ അ​ട്ടി​മ​റി​ക്കു​ന്ന കേ​ന്ദ്ര നി​ല​പാ​ടി​നെ ചെ​റു​ക്കുമെന്ന്
Wednesday, December 11, 2019 12:07 AM IST
കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫി​സ് പ​ടി​ക്ക​ൽ ബി ​കെഎം​യു അ​ഞ്ച​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ചു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ശ​ക്തി​പ്പെ​ടു​ത്തു​ക ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി പെ​ന്‍​ഷ​ന്‍ മൂ​വാ​യി​രം രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ക്കു​ക, ലൈ​ഫ് പ​ദ്ധ​തി കൂ​ടു​ത​ല്‍ ത്വ​രി​ത​പ്പെ​ടു​ത്തു​ക, ദ​ര്‍​ഭ​ക്കു​ളം ഭൂ ​ഉ​ട​മ​ക​ള്‍​ക്ക് ഭൂ​മി ന​ല്‍​കു​ക, കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കി​ട​ത്തി ചി​കി​ത്സ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് മാ​ര്‍​ച്ചും ധ​ര്‍​ണയും സം​ഘ​ടി​പ്പി​ച്ച​ത്.

സി​പി​ഐ ലോ​ക്ക​ല്‍​ക​മ്മി​റ്റി ഓ​ഫീ​സ് പ​ടി​ക്ക​ല്‍ നി​ന്നും ആ​രം​ഭി​ച്ച മാ​ര്‍​ച്ച് കു​ള​ത്തു​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ ​സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് ന​ട​ന്ന ധ​ര്‍​ണബി​കെ​എം​യു അ​ഞ്ച​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി ​ഹ​രി​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ ​എ​ന്‍ വാ​സ​വ​ന്‍ ഉ​ദ്ഘ​ടാ​നം ചെ​യ്തു.

ഇ​ന്ത്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കി​യ ജ​ന​കീ​യ പ​ദ്ധ​തി​യാ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് എ​ങ്ങ​നെ ത​ക​ര്‍​ക്കാം എ​ന്നാ​ണു മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് കെ​എ​ന്‍ വാ​സ​വ​ന്‍ പ​റ​ഞ്ഞു. ആ​റു​വ​ര്‍​ഷ​മാ​യി ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ നി​ധി മു​ട​ങ്ങി കി​ട​ക്കു​ക​യാ​ണ് എ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്തി​ര​മാ​യി ഇ​ത് ന​ല്‍​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്നും വാ​സ​വ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.