പൊതുസ്ഥലത്ത് മാലിന്യം കത്തിക്കുന്നതിനെതിരെ പ്രതിഷേധം
Wednesday, December 11, 2019 12:07 AM IST
പ​ത്ത​നാ​പു​രം: പ​ട്ടാ​ഴി പൊ​തു​മാ​ര്‍​ക്ക​റ്റി​ല്‍ മാ​ലി​ന്യ​സം​സ്ക്ക​ര​ണ സം​വി​ധാ​ന​മി​ല്ല.​മാ​ലി​ന്യ​ങ്ങ​ള്‍ സ്വ​കാ​ര്യ ഭൂ​മി​യി​ലി​ട്ട് ക​ത്തി​ക്കു​ന്ന​താ​യി പ​രാ​തി.​ ദി​വ​സേ​ന നൂ​റി​ല​ധി​കം ആ​ളു​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന പ​ട്ടാ​ഴി പൊ​തു​മാ​ര്‍​ക്ക​റ്റി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ ചാ​ക്കു​കെ​ട്ടു​ക​ളി​ലാ​ക്കി​യാ​ണ് സ്വ​കാ​ര്യ​ഭൂ​മി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.​ ഇ​ത് ഇ​വി​ടെ ഇ​ട്ട് ക​ത്തി​ക്കു​ന്ന​തോ​ടെ വ​ലി​യ ദു​ര്‍​ഗ​ന്ധ​മാ​ണ് മേ​ഖ​ല​യി​ല്‍ വ്യാ​പി​ക്കു​ന്ന​ത്.​

ജ​ന​വാ​സ​മേ​ഖ​ല​യാ​യ ഇ​വി​ടെ നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.
പ​ല ത​വ​ണ ആ​രോ​ഗ്യ​വ​കു​പ്പി​ലും പ​ഞ്ചാ​യ​ത്തി​ലും പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.​പ​ട്ടാ​ഴി ത​ല​വൂ​ര്‍ പാ​ത​യി​ല്‍ നി​ന്നും എ​ന്‍.​എ​സ്.​എ​സ് എ​സ്റ്റേ​റ്റി​ലേ​ക്ക് പോ​കു​ന്ന പാ​ത​യു​ടെ വ​ശ​ത്തെ ഭൂ​മി​യി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ക​ത്തി​ക്കു​ന്ന​ത്.​വ​സ്തു പ്ലോ​ട്ടു​ക​ളാ​യി വി​ല്‍​പ​ന ന​ട​ത്തു​വാ​ന്‍ ത​ട്ടു​ക​ളാ​ക്കി​യി​ട്ടി​രി​ക്കു​ന്ന ഭൂ​മി​യി​ലാ​ണ് വ​ന്‍​തോ​തി​ല്‍ മാ​ലി​ന്യ​ചാ​ക്കു​ക​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​ത്.​രാ​ത്രി​യി​ല്‍ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ ചാ​ക്കോ​ടെ ക​ത്തി​ച്ചി​ട്ടാ​ണ് സം​ഘം മ​ട​ങ്ങു​ന്ന​ത്.​പ​ട്ടാ​ഴി​യി​ലെ സ്വ​കാ​ര്യ മ​ദ്യ​ശാ​ല​യി​ലെ കു​പ്പി​ക​ളും ഇ​വി​ടെ നി​ക്ഷേ​പി​ച്ച് ക​ത്തി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ച​ന്ത​യി​ല്‍ മാ​ലി​ന്യ സം​സ്ക്ക​ര​ണ​സം​വി​ധാ​നം വേ​ണ​മെ​ന്ന് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. നി​ര​വ​ധി വ്യാ​പാ​രി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ആ​ശ്ര​യി​ക്കു​ന്ന ച​ന്ത​യ്ക്കു​ള്ളി​ല്‍ നി​ന്നും ദി​വ​സേ​ന നി​ര​വ​ധി ചാ​ക്ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ജ​ലാ​ശ​യ​ങ്ങ​ളി​ലും ജ​ന​വാ​സ​മേ​ഖ​ല​യി​ലും വ​ലി​ച്ചെ​റി​യു​ന്ന​ത്.​അ​ശാ​സ്ത്രീ​യ​യ​മാ​യ മാ​ലി​ന്യ​സം​സ്ക്ക​ര​ണ സം​വി​ധാ​ന​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.