പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സാഹി​ത്യ ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തി
Wednesday, December 11, 2019 12:07 AM IST
പ​ത്ത​നാ​പു​രം:​ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം പ​ത്ത​നാ​പു​രം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ഹി​ത്യ ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തി.​ മ​ത്സ​ര​വി​ജ​യി​ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​ന​വും ന​ട​ത്തി.​വി​ജ​യി​ക​ളാ​യ സു​മ​യ്യ ഷൗ​ക്ക​ത്ത്,ഡ​യോ​ണ എ ​വ​ര്‍​ഗീ​സ്,റ​സി​യ മോ​ള്‍,ച​ന്ദ്രി​ക,അ​ന്‍​സ​ന്ന,കെ​റി​ന്‍ ത​ങ്ക​ച്ച​ന്‍,സാ​ന്ദ്രാ​മോ​ള്‍,ഫ​യാ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍​ക്ക് പു​ര​സ്കാ​ര വി​ത​ര​ണ​വും ന​ട​ത്തി.