ബാ​ങ്കി​ൽ മോ​ഷ​ണ​ശ്ര​മം: പ്ര​തി പി​ടി​യി​ൽ
Wednesday, December 11, 2019 12:06 AM IST
ക​രു​നാ​ഗ​പ്പ​ള്ളി:​ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ഓ​ച്ചി​റ ശാ​ഖ​യി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യആൾ പോലീസിന്‍റെ പിടിയിലായി. കൃ​ഷ്ണ​പു​രം, വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ​അ​രു​ൺ (25) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ബാ​ങ്കി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട മൊ​ബൈ​ലി​ൽ നി​ന്നു​ം ല​ഭി​ച്ച വി​വ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ച​ത്.​ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​യം​കു​ള​ത്തു നി​ന്നുമാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​

ക​ഴി​ഞ്ഞ ദി​വ​സം​എ​ക​ദേ​ശം രാത്രി ര​ണ്ട​രയോ​ടു​കൂ​ടി​യാ​ണ് ബാ​ങ്കി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. മോ​ഷ​ണ​ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ അ​ലാ​റം കേ​ട്ട​തി​നാ​ൽ സ​മീ​പ​ത്തെ ക​ട​യി​ലെ സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ എ​ത്തി​യ​തോ​ടെ മോ​ഷ​ണ​ശ്ര​മം ഉ​പേ​ക്ഷി​ച്ച് മോ​ഷ്ടാ​വ് ഓ​ടി​പ്പോ​യി.

മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യാ​ണ് മോ​ഷ്ടാ​വ് മോ​ഷ​ണ​ത്തി​ന് എ​ത്തി​യ​ത്. ഇ​ത് സി​സി​ടി​വി യി​ൽ നി​ന്നും വ്യ​ക്ത​മാ​യി​യി​രു​ന്നു. ബാ​ങ്കി​ന്റെ ജ​നാ​ല​ക​ൾ പൊ​ളി​ച്ചാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ​ത്. ​ഇ​വി​ടെ നി​ന്നും ഒ​രു ഹാ​ക്സാ​ബ്ലേ​ഡും മോ​ഷ്ടാ​ക്ക​ളു​ടെ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു മൊ​ബൈ​ൽ ഫോ​ണും കി​ട്ടി​യി​രു​ന്നു.

പോ​ലീ​സ് ഡോ​ഗ്എ​ത്തി സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മ​ണം പി​ടി​ച്ചെ​ത്തി​യ പോ​ലീ​സ് നാ​യ തൊ​ട്ട​ടു​ത്ത മാ​ട​ക്ക​ട​വ​രെ പോ​യി തി​രി​കെ വ​ന്നു. സൈ​ഡ് വ​ശ​ത്തെ ജ​ന​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സി​സി​ടി​വി വ​ഴി ല​ഭി​ച്ച സി​ഗ്ന​ലി​ലൂ​ടെ അ​ലാ​റം പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​

ഇ​തോ​ടെ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാന്‍റ് ചെ​യ്തു.