ത​ക​ര്‍​ന്ന് ബോ​ട്ട് ക​ര​ക്കെ​ത്തി​ച്ചു
Wednesday, December 11, 2019 12:06 AM IST
നീ​ണ്ട​ക​ര : മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​മാ​യി മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​യി​പ്പോ​യ ത​ക​ര്‍​ന്ന ബോ​ട്ട് ക​ര​ക്കെ​ത്തി​ച്ചു.​ ക​ഴി​ഞ്ഞ ഏ​ഴി​ന് സ്‌​നേ​ഹി​ത​ന്‍ എ​ന്ന ബോ​ട്ടാ​ണ് കഴിഞ്ഞദിവസം മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ അ​ഴീ​ക്ക​ല്‍ ഭാ​ഗ​ത്ത് നി​ന്ന് മു​പ്പ​ത് നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ ഭാ​ഗ​ത്ത് ക​ണ്ടെ​ത്തി അ​ഴീ​ക്ക​ല്‍ ഹാ​ര്‍​ബ​റി​ല്‍ കൊ​ണ്ടു​വ​ന്ന​ത്.​

കേ​സു​ള​ള​തി​നാ​ല്‍ ബോ​ട്ട് നീ​ണ്ട​ക​ര തീ​ര​ദേ​ശ പോ​ലീ​സി​ന് കൈ​മാ​റി.​ ഫി​ഷ​റീ​സ്അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ര​മേ​ശ് ശ​ശി​ധ​രന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് എ​സ്ഐ ​സു​മേ​ഷ് എ.​എ​സ്, സി​പി​ഒ ഷി​ന്‍റോ, ലൈ​ഫ് ഗാ​ര്‍​ഡ്മാ​രാ​യ ഔ​സേ​പ്പ്, ജോ​ര്‍​ജ് എ​ന്നി​വ​ര്‍ തി​ര​ച്ചി​ലി​ല്‍ പ​ങ്കെ​ടു​ത്തു. ​

ക​ട​ലി​ല്‍ അ​ക​പ്പെ​ട്ട നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ മു​ജീ​ബ്, യേ​ശു​ദാ​സ​ന്‍,സാ​ബു വി​ല്‍​സ​ണ്‍,മ​ജീ​ദ് എ​ന്നി​വ​രെ മ​റ്റൊ​രു വ​ള​ള​ത്തി​ലു​ള്ള​വ​ര്‍ ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു.മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​ത​യാ​തോ​ടെ തീ​ര​ത്ത് ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു.​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ആ​ശ​ങ്ക മാ​റി​യ​ത് .