ജൈ​വ​വൈ​വി​ധ്യ കോ​ണ്‍​ഗ്ര​സ് മ​ത്സ​ര​ങ്ങ​ള്‍
Wednesday, December 11, 2019 12:06 AM IST
കൊല്ലം: ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി കു​ട്ടി​ക​ളു​ടെ ജൈ​വ​വൈ​വി​ധ്യ കോ​ണ്‍​ഗ്ര​സ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. ഓ​ണ്‍​ലൈ​നാ​യി​ട്ടാ​ണ് ഫോ​ട്ടോ​ഗ്രാ​ഫി​ക്, ഉ​പ​ന്യാ​സ, പെ​യിന്‍റിം​ഗ് മ​ത്സ​ര​ങ്ങ​ള്‍. ജ​നു​വ​രി മൂ​ന്നി​ന് രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ തേ​വ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ല്‍ ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സീ​നി​യ​ര്‍/​ജൂ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ജി​ല്ലാ​ത​ല പ്രോ​ജ​ക്ട് അ​വ​ത​ര​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ ഫോ​മും www.keralabiodiversity.org വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും.