കലാപരിപാടികൾ ശ്രദ്ധേയമായി
Wednesday, December 11, 2019 12:05 AM IST
പു​ന​ലൂ​ർ: സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​ല്ലി​യാ​ൻ സ്പെ​ഷൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി. ത​ങ്ങ​ൾ ക​ലാ​രം​ഗ​ത്ത് ഒ​ട്ടും പി​റ​കി​ല​ല്ലെ​ന്ന് തെ​ളി​യി​യ്ക്കു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ. നാ​ടോ​ടി നൃ​ത്ത​വും പാ​ട്ടു​ക​ളും ഡാ​ൻ​സു​മെ​ല്ലാം ഒ​ന്നി​നൊ​ന്നു മി​ക​ച്ച​താ​യി. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നുശേ​ഷം കു​ട്ടി​ക​ളു​ടെ ക​ലാ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.